അര നൂറ്റാണ്ടുകൾ നീണ്ട ഊഹാപോഹങ്ങൾക്കൊടുവിൽ അദൃശ്യമായി ഇന്നിരുന്ന ഭൂമിയുടെ ധ്രുവക്കാറ്റ് (പോളാർ വിൻഡ്) കണ്ടെത്തി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഇതുവരെ സൈദ്ധാന്തികമായ മാത്രം നിലനിന്നിരുന്ന പോളാർ വിൻഡ് ഭൂമിയുടെ മൂന്നാമത്തെ ഉർജമണ്ഡലം എന്നാണ് അറിയപ്പെടന്നത്. 60 വർഷത്തെ അന്വേഷണത്തിനൊടുവിലാണ് ഭൂമിയുടെ പോളാർ വിൻ കണ്ടെത്തിയിരിക്കുന്നത്.
ഭൂമിയുടെ ധ്രുവങ്ങളിൽ നിന്നും വരുന്ന അന്തരീക്ഷ കണികകൾ ക്ഷണനേരം കൊണ്ട് അപ്രത്യക്ഷമാകാൻ കാരണമായ ഒരു അദൃശ്യമായ വൈദ്യുത മണ്ഡലമാണ് പോളാർ വിൻഡ്. മേരിലാൻഡിലെ നാസയുടെ ഗോഡ്ഡാർഡ് സ്‌പേസ് ഫൈ്‌ളറ്റ് സെന്ററിൽ ഇന്റർനാഷണൽ സൗണ്ടിംഗ് റോക്കറ്റ് ദൗത്യത്തിലൂടെയാണ് അതിനിർണായകമായ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഭൂമിയ്ക്ക് മുകളിലെ അന്തരീക്ഷത്തിന്റെ ചലനാത്മകതയെ കുറിച്ചും കാലക്രമേണെ ഉണ്ടാകുന്ന അതിന്റെ പരിണാമങ്ങളെ കുറിച്ചും നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്നതായിരിക്കും ഈ കണ്ടെത്തൽ.
ശാസ്ത്രഞ്ജരുടെ കണ്ടെത്തൽ അനുസരിച്ച്, ഉത്തര, ദക്ഷിണ ധ്രുവങ്ങൾക്ക് മുകളിൽ ഭൂമിയുടെ അന്തരീക്ഷം വേഗത്തിൽ ബാഷ്പീകരിക്കപ്പെടുന്നു എന്നതിനുള്ള ഉത്തരം ധ്രുവക്കാറ്റിനുണ്ട്. നമ്മുടെ അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലത്തെ പാളിയുടെ പരിണാമത്തിൽ ഈ ഉർജ മേഖല നിർണായക പങ്കു വഹിച്ചേക്കാമെന്നാണ് നിഗമനം.
1960കളിലാണ് ഭൂമിയുശട ധ്രുവങ്ങൾക്ക് മുകളിലൂടെ പറന്ന ബഹിരാകാശ പേടകങ്ങൾ, അന്തരീക്ഷത്തിൽ നിന്നുള്ള കണങ്ങൾ സൂപ്പർസോണിക് വേഗതയിൽ ബഹിരാകാശത്തേക്ക് ഒഴുകുന്നത് കണ്ടെത്തിയത്. സൂര്യപ്രകാശമാണ് ഇതിന് കാരണമെന്ന് ശാസ്ത്രഞ്ജർ നിഗമനത്തിലെത്തിയെങ്കിലും കണികകൾക്ക് ചൂടാവുന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല.
അന്തരീക്ഷത്തിൽ കണങ്ങളെ വലിച്ചെടുക്കുന്ന എന്തെങ്കിലും ഉണ്ടായിരിക്കാമെന്ന അനുമാനത്തിൽ എത്തിയെങ്കിലും ഇത് എന്താണെന്ന് കണ്ടെത്താനുള്ള സാങ്കേതിക വിദ്യകൾ ഉണ്ടായിരുന്നില്ല. ഇപ്പോൾ, സാസയുടെ ഉപബോർബിറ്റൽ റോക്കറ്റിൽ നിന്നുള്ള നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞരുടൈ സംഘം ഈ കണ്ടെത്തൽ നടത്തിയത്.
Discussion about this post