ബീജിംഗ്: ഇനിയൊരു ലോകമഹായുദ്ധം ഉണ്ടെങ്കിൽ അത് ജലത്തിന് വേണ്ടിയുള്ളതാവുമെന്ന് കേട്ടിട്ടില്ലേ? അത്രയ്ക്കുണ്ട് നാം അനുഭവിക്കുന്ന ജലദൗർഭല്യം.ഭൂമിയുടെ ഭൂരിഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുകയാണെങ്കിലും കുടിക്കാൻ ആവശ്യമായ വെള്ളം ഇനി കിട്ടാതെയാവും. ഇത് മുന്നിൽ കണ്ട് ശാസ്ത്രജ്ഞർ ദൂരെയുള്ള ഗ്രഹങ്ങളിൽ വെള്ളത്തിന്റെ സാന്നിദ്ധ്യമുണ്ടോയെന്ന പരിവേഷണത്തിലാണ്. ഇതിന്റെ ഭാഗമായി നടത്തിയ നിരീക്ഷണങ്ങളിലൂടെ ചന്ദ്രനിൽ ജലസാന്നിധ്യമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ചാന്ദ്രയാനാണ് ഈ കണ്ടെത്തലിൽ നിർണായക സഹായിയായി മാറിയത്.
എന്നാൽ ചന്ദ്രനിൽ നിന്ന് ശേഖരിച്ച മണ്ണിൽ നിന്ന് വലിയ അളവിൽ ജലം നിർമ്മിക്കാമെന്ന് അവകാശവാദവുമായി ചൈനീസ് ശാസ്ത്രജ്ഞർ രംഗത്തെത്തിയിരിക്കുകയാണ്.2020 നടത്തിയ പര്യവേഷണ സമയത്ത് ശേഖരിച്ച ലൂണാർ സോയിലിൽ നിന്ന് വലിയ അളവിൽ ജലം ഉത്പാദിപ്പിക്കാനുള്ള രീതി കണ്ടെത്തിയെന്നാണ് ചൈനീസ് ഗവേഷകർ പറയുന്നത്. ചന്ദ്രനിലെ വസ്തുക്കളും ചന്ദ്രനിലെ മണ്ണിൽ കാണപ്പെടുന്ന ഹൈഡ്രജനും തമ്മിലുള്ള പ്രതിപ്രവർത്തനത്തിലൂടെ വൻതോതിൽ ജലം ഉത്പാദിപ്പിക്കാൻ കഴിയുന്ന ഒരു പുതിയ രീതി ചൈനീസ് ഗവേഷകർ വികസിപ്പിച്ചെടുത്തതായി ദി ഇന്നവേഷൻ ജേണലിലാണ് പ്രസിദ്ധപ്പെടുത്തിയത്. ചൈനയുടെ 2020 ലെ ചാന്ദ്രപരിവേഷണത്തിന്റെ ഭാഗമായാണ് ഈ കണ്ടെത്തൽ.
ചന്ദ്രന്റെ മണ്ണിലെ ധാതുക്കളിലടങ്ങിയ ഹൈഡ്രജൻ ഉയർന്ന താപനിലയിൽ ചൂടാക്കി നീരാവിയാക്കിയാണു വെളളം ഉൽപാദിപ്പിക്കുന്നത്. ഒരു ടൺ മണ്ണിൽനിന്നും 76 ലിറ്റർ വരെ വെള്ളം ഉൽപാദിപ്പിക്കാനാവും. അതുപോലെ ചന്ദ്രനിലെ മണ്ണ് ഉപയോഗിച്ച് ഇഷ്ടികകൾ നിർമിക്കാൻ സാധിക്കുമെന്നും ഇത് ഭാവിയിൽ ചന്ദ്രനിൽ നടത്താവുന്ന നിർമാണപ്രവർത്തനങ്ങൾക്ക് സഹായകമാകുമെന്നും ഗവേഷകർ വ്യക്തമാക്കി. ചന്ദ്രനിലെ ജലാംശത്തെക്കുറിച്ചുള്ള പഠനങ്ങൾ ഭാവിയിൽ ചന്ദ്രനെക്കുറിച്ച് നടക്കുന്ന ശാസ്ത്രീയ ഗവേഷണ അടിത്തറകൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുമെന്നും ചൈന അവകാശപ്പെടുന്നു. എന്നാലിത് എത്രത്തോളം വിശ്വസനീയമാണെന്ന് മറ്റ് ശാസ്ത്രജ്ഞന്മാർ ഉറപ്പ് നൽകുന്നില്ല. ചൈനീസ് ഉൽപ്പന്നങ്ങളെ പോലെ ഈ കണ്ടെത്തലും വ്യാജമാണോ എന്ന് പരിഹസിക്കുന്നവരും
2020ൽ ചൈനയുടെ ചേഞ്ച് 5 മിഷനിലൂടെയാണ് 44 വർഷത്തിനിടെ മനുഷ്യർ ചന്ദ്രനിൽ നിന്നുള്ള സാംപിളുകൾ ശേഖരിച്ചത്. ചൈനീസ് സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ചൈനീസ് അക്കാദമി ഓഫ് സയൻസിൽ നടത്തിയ പഠനങ്ങളിലാണ് ചന്ദ്രനിൽ നിന്നുള്ള മണ്ണിൽ വലിയ അളവിലുള്ള ഹൈഡ്രജൻ കണ്ടെത്തിയത്.
Discussion about this post