എറണാകുളം: പ്രേക്ഷകരുടെ പ്രിയ താരമാണ് ഹണി റോസ്. മലയാള സിനിമയ്ക്ക് നിരവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച ഹണി റോസിന്റെ സിനിമാ ജീവിതം ഇനി പുതിയ വഴിത്തരിവിലേക്ക് കടക്കുകയാണ്.
സിനിമാ അഭിനയത്തിൽ നിന്നും മാറി പുതിയ റോളിലേക്ക് എത്തുകയാണ് ഹണി. അഭിനയ ജീവിതത്തിൽ നിന്നും മാറി, നിർമാതാവിന്റെ മേലങ്കി അണിയുകയാൻ ഒരുങ്ങുകയകണ് താരം. ഹണി പ്രേക്ഷകരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ഹണി റോസ് പ്രൊഡക്ഷൻ കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് താരം സന്തോഷവാർത്ത പങ്കുവച്ചത്. എച്ച്ആർവി(ഹണി റോസ് വർഗീസ്) എന്നാണ് കമ്പനിയുടെ പേര്. കമ്പനിയുടെ ലോഗോയും ഹണി പുറത്തുവിട്ടിട്ടുണ്ട്.
Discussion about this post