എറണകുളം: ജന്മദിനത്തിന് ലഭിച്ച സ്‌പെഷ്യൽ ഗിഫ്റ്റിന് നന്ദിയറിയിച്ച് നടി ഹണി റോസ്. പിറന്നാൾ ദിനത്തിൽ ലഭിച്ച സമ്മാനത്തെ കുറിച്ച് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് നടി പരാമർശിച്ചത്. സമ്മാനം നൽകിയതിലുള്ള നന്ദിയും താരം അറിയിച്ചു.
ഒരു ഫ്‌ളവർ പോട്ടിന്റെ രൂപത്തിലുള്ള ഒരു കേക്ക് ആണ് ഹണി റോസ് മുറിച്ചത്. ഒറിജിനലിനെ വെല്ലുന്ന ഫോണ്ടന്റ് പൂക്കളായിരുന്നു കേക്കിലുണ്ടായിരുന്നത്. കേക്കിന് പ്രത്യേക നന്ദിയെന്നും സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചുകൊണ്ട് ഹണി കുറിച്ചു.
കോട്ടയം കടുത്തുരുത്തി സ്വദേശിനിയായ ടീനു ഷിജിൻ എന്ന വീട്ടമ്മയാണ് ഹണി റോസിനായി കേക്ക് തയ്യാറാക്കിയത്. വെള്ള നിറത്തിലെ ഫ്‌ളവർ പോട്ടിൽ പിങ്ക് നിറത്തിലുള്ള റോസാപൂക്കളാണ് കേക്കിൽ ഒരുക്കിയിരിക്കുന്നത്. കേക്ക് സമ്മാനിച്ചപ്പോഴും അതുതന്നെ പിറന്നാൾ ദിനത്തിൽ മുറക്കുമെന്ന് താൻ കരുതിയിലെല്ലന്നു ടീനു പറഞ്ഞു. കേക്ക് നന്നായിരുന്നെന്ന് താരം മെസേജ് അയച്ചു. ജീവിതത്തിൽ ലഭിച്ച വലിയ നേട്ടങ്ങളിൽ ഒന്നയിരുന്നു ഇതെന്നും ടീനു പറഞ്ഞു.
Discussion about this post