മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിൽ ഹൃദയത്തിൽ തൊടുന്ന കുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു ദുൽഖറിന്റെ ആശംസ. ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കൾ തമ്മിലുളള ഫോട്ടോകൾ കയ്യിൽ ഉണ്ടാകില്ലന്നെനും തന്റെ ഹീറോയും ബെസ്റ്റിയുമായ പിതതാവിന് ജന്മദിനാശംസകൾ എന്നും ദുൽഖർ കുറിച്ചു.
‘ഏറ്റവും നല്ല സുഹൃത്തുക്കൾ ഒരുമിച്ചുള്ള സൃഹൃത്തുക്കൾക്ക് ന്‌ല ചിത്രങ്ങൾ കാണില്ലെന്ന് ഞാന വൈകിയാണ് മനസിലാക്കിയത്. പോസ് ചെയ്യുന്നതിനോ സെൽഫി എടുക്കുന്നതിനോ പോലും സമയം കളയാനില്ലാത്ത അത്രയും അമൂല്യവും രസകരവുമാണ് അവർ ഒരുമിച്ചുള്ള നിമിഷങ്ങൾ. ഓരോ വർഷവും പാ യുടെ പിറന്നാൾ ദിനത്തിൽ പോസ്റ്റ് ചെയ്യുന്നതിനായി ഞങ്ങൾ ഫോട്ടോകൾ എടുക്കുന്നത് പതിവാണ്. എന്നാൽ, ഞങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങൾ ഉള്ളതായി തോന്നുന്നില്ല. എന്നാൽ, അത് എന്തുകൊണ്ടാണെന്ന് മനസിലാക്കുവാനും സ്‌നേഹിക്കുവാനും ഞാൻ തുടങ്ങിയിരിക്കുന്നു. എന്റെ ബെസ്റ്റിക്ക്, ഹീറോയ്ക്ക്, എന്റെ പിതാവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’- ദുൽഖർ കുറിച്ചു.
പതിവ് തെറ്റിക്കാതെ ഈ വർഷവും മോഹൻലാൽ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. ‘ഹാപ്പി ബർത്ത്‌ഡേ ഇച്ചാക്കാ’ എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. മമ്മൂട്ടിയെ ഉമ്മ വക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് മോഹൻലാൽ പിറന്നാൾ നേർന്നത്.
Discussion about this post