കണ്ണൂർ:പറശ്ശിനിമടപ്പുരയില്‍ മുത്തപ്പനെ ദര്‍ശിക്കാന്‍ കടല്‍ കടന്ന് അറബി എത്തിയത് ഭക്തരുടെ മനം നിറയ്ക്കുന്ന കാഴ്ചയായി. സൈദ് മുഹമ്മദ് ആയില്ലാലാഹി അല്‍ നഖ്ബിയാണ് മുത്തപ്പന്റെ അനുഗ്രഹം വാങ്ങി പ്രസാദവും കഴിച്ച് മടങ്ങിയത്. കണ്ണൂര്‍ കീച്ചേരിയിലെ രവീന്ദ്രന്റെ കൂടെയായിരുന്നു അറബിയുടെ സന്ദര്‍ശനം.
പ്രവാസിയായ രവീന്ദ്രന്റെ കൂടെ കണ്ണൂര്‍ കാണാനെത്തിയതായിരുന്നു അറബി. ഇതിനിടയിലാണ് സര്‍വമതസ്ഥര്‍ക്കും അനുഗ്രഹമേകുന്ന മുത്തപ്പനെ കുറിച്ചു രവീന്ദ്രനില്‍ നിന്നും കേട്ടറിയുന്നത്. ഉടന്‍ പറശിനിക്കടവിലെത്താന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.
അറബിയോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞതിന് ശേഷം ദക്ഷിണ സ്വീകരിച്ചു മുടിയില്‍ നിന്നും തുളസിയും ചെത്തിപ്പൂവും പറിച്ചെടുത്ത് മുത്തപ്പന്‍ ഉള്ളം കൈയ്യില്‍ വെച്ച്. തലയില്‍ കൈ വെച്ചു അനുഗ്രഹം നല്‍കി.
Discussion about this post