ഇടുക്കി: നടൻ ബാബുരാജിനെതിരായ യുവതിയുടെ പീഡന പരാതിയിൽ പ്രത്യേക സംഘം അന്വേഷണം നടത്തും. അടിമാലി പോലീസാണ് കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചത്. യുവതി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമാക്കുന്ന സ്ഥലങ്ങളിൽ എത്തി പോലീസ് തെളിവെടുക്കും.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ആലുവയിലെ വീട്ടിൽവച്ചും റിസോർട്ടിൽവച്ചും പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇവിടങ്ങളിൽ യുവതിയെ എത്തിച്ചാകും പോലീസ് തെളിവെടുക്കുക. ഇരുട്ടുകാനത്താണ് ബാബു രാജിന്റെ റിസോർട്ട് ഉള്ളത്.
ജൂനിയർ ആർട്ടിസ്റ്റാണ് പരാതിക്കാരിയായ യുവതി. ബാബുരാജ് പീഡിപ്പിച്ചതായി ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവിയ്ക്കാണ് യുവതി പരാതി നൽകിയത്. പിന്നീട് ഈ പരാതി അടിമാലി പോലീസിന് കൈമാറുകയായിരുന്നു. യുവതിയിൽ നിന്ന് ഫോൺ വഴി പോലീസ് മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടി ബാബുരാജിന്റെ റിസോർട്ടിലെ മുൻ ജീവനക്കാരി കൂടി ആയിരുന്നു.
Discussion about this post