കൊച്ചി: ആപ്പുകൾ മുഖേനെയുള്ള സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേരളപോലീസ്. സ്വന്തമായി ഇൻസ്റ്റാൾ ചെയ്യാത്ത സംശയകരമായ ആപ്പുകൾ ഫോണിൽ കണ്ടെത്തിയാൽ ഉടൻതന്നെ അവ നീക്കം ചെയ്യണമെന്നാണ് നിർദേശം. ഇത്തരം ആപ്പുകളിലൂടെ ഒടിപി ഉൾപ്പെടെ വിലപ്പെട്ട വിവരങ്ങൾ ചോർന്നുപോകാൻ സാദ്ധ്യതയുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (ഗോൾഡൻ അവർ) തന്നെ വിവരം അറിയിക്കാനുള്ള നമ്പർ കഴിഞ്ഞദിവസം പോലീസ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ വിവരമറിയിക്കാം. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിനിരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്നും പോലീസ് വ്യക്തമാക്കുന്നു.
Discussion about this post