എറണാകുളം: നമുക്ക് ശരിയല്ലെന്ന് തോന്നുന്നവയോട് നോ പറഞ്ഞ് ഇറങ്ങിപ്പോരണം എന്ന് നടി സണ്ണി ലിയോൺ. തനിക്ക് സിനിമയിൽ നിന്നും ദുരനുഭവം ഉണ്ടായിട്ടില്ല. ഒരു അവസരം നഷ്ടപ്പെട്ടാൽ നൂറ് അവസരങ്ങൾ മുന്നിലേക്ക് കടന്നുവരും എന്നും സണ്ണി ലിയോണി പറഞ്ഞു. പേട്ട റാപ്പ് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ എത്തിയതായിരുന്നു നടി.
പല വാതിലുകളും തനിക്ക് മുൻപിൽ അടയ്ക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അതിൽ വിഷമിച്ചിരിക്കാൻ താൻ തയ്യാറല്ല. ഒരു അവസരം നഷ്ടപ്പെട്ടാൽ 100 അവസരങ്ങൾ നമുക്ക് ലഭിക്കും. ഒരു സ്ത്രീ എന്ന നിലയിൽ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം എനിക്ക് ഉണ്ട്. ശരിയെന്ന് തോന്നുന്നവ തിരഞ്ഞെടുക്കണം. ശരിയല്ലെന്ന് തോന്നുന്നവയോട് നോ പറഞ്ഞ് ഇറങ്ങിപ്പോരണം. സിനിമയിൽ തനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നും സണ്ണി ലിയോൺ കൂട്ടിച്ചേർത്തു.
സ്വന്തം അനുഭവത്തിൽ നിന്ന് മാത്രമേ തനിക്ക് സംസാരിക്കാൻ കഴിയൂ. സ്വന്തം കഴിവിലും വർക്കിലുമാണ് താൻ വിശ്വസിക്കുന്നത്. ഒരു സിനിമയിൽ അർഹിക്കുന്ന പ്രതിഫലം ലഭിച്ചില്ലെങ്കിൽ അതേക്കുറിച്ച് സംസാരിക്കും. നേടിയെടുക്കാൻ ശ്രമിക്കും. അങ്ങനെ സംസാരിച്ചിട്ടുമുണ്ട്. എല്ലാവരും ഇതേ പോലെ തന്നെ ചെയ്യണം എന്നാണ് തന്റെ അഭിപ്രായം എന്നും സണ്ണി ലിയോൺ വ്യക്തമാക്കി.
Discussion about this post