മലയാള സിനിമയിലെ നായകനടന്മാർക്കിടയിലെ ഏറ്റവും വലിയ വണ്ടിപ്രാന്തൻ ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ മമ്മൂട്ടി. ആരാധകരുടെ സ്വന്തം മമ്മൂക്ക. വിവിധഭാഷകളിലായി 400 ലേറെ ചിത്രങ്ങളിവ്# ഭാഗമായ താരം 73 ന്റെ നിറവിലാണ്.സിനിമയ്‌ക്കൊപ്പം തന്നെ അതിന്റെ സാങ്കേതികവശങ്ങളും ഫോട്ടോഗ്രഫിയിലും താത്പര്യമുള്ള മമ്മൂക്കയുടെ ക്രേസ് വാഹനങ്ങളോടുമുണ്ട്. ഗാഡ്ജറ്റുകളും കാറുകളും ആദ്യം സ്വന്തമാക്കുന്ന ഒരു ശീലം മമ്മൂക്കയ്ക്ക് ഉണ്ട്. അത്രയ്ക്കുണ്ട് മമ്മൂക്കയുടെ കാർശേഖരം. മകൻ ദുൽഖൽ സൽമാനും കാർഭ്രമത്തിൽ ഒട്ടും പിന്നിലല്ല.
വിവിധ റിപ്പോർട്ടുകൾ പ്രകാരം മമ്മൂട്ടിയുടെ മൊത്തം ആസ്തി 340 കോടിയോളമാണ്. പ്രതിവർഷവരുമാനം 50 കോടിയുമാണ്.ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റിനായി 4 കോടിയും ഒരു പടത്തിനായി 10 കോടിയുമാണ് മമ്മൂട്ടിയുടെ പ്രതിഫലം എന്നാണ് റിപ്പോർട്ട്.മമ്മൂട്ടിയുടെ പക്കലുള്ള കാറുകൾക്ക് മാത്രം 100 കോടിയോളം രൂപ വില വരുമെന്നാണ് റിപ്പോർട്ടുകൾ. ടൊയോട്ട ലാൻഡ് ക്രൂയിസർ, ടൊയോട്ട ഫോർച്യൂണർ, മിനി കൂപ്പർ S, ബിഎംഡബ്ല്യു 5 സീരീസ്, E46 ബിഎംഡബ്ല്യു M3, മിത്സുബിഷി പജേറോ സ്പോർട്ട്, ഫോക്‌സ്വാഗൺ പസാറ്റ്, ഔഡി A7 സ്പോർട്സ്ബാക്ക് എന്നിങ്ങനെ പോകുന്ന നീണ്ട വാഹന നിര അദ്ദേഹത്തിനുണ്ട്.
മമ്മൂട്ടി അടുത്തിടെ സ്വന്തമാക്കിയ കാർ 4 കോടിയുടെ ഫെരാരി 812 ആയിരുന്നു. 90 ലക്ഷം വിലമതിക്കുന്ന മെഴ്സിഡസ് ബെൻസ് ജി-ക്ലാസും മമ്മൂട്ടിയുടെ പക്കലുണ്ട്. മിറ്റ്‌സുബുഷി പജീറോ സ്‌പോർട്, ടൊയോട്ട ഫോർച്യൂണർ, ബെൻസ് കാരവാനിൽ നിന്നുള്ള വാനിറ്റി വാൻ. 45 ലക്ഷം വില വരുന്ന മിനി കൂപ്പർ എന്നിങ്ങനെ പോകുന്നു അത്. അടുത്തുള്ള ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് പോകാൻ ജാഗ്വാർ എക്‌സ്‌ജെയും പ്രാദേശിക സന്ദർശനങ്ങൾക്ക് ടൊയോട്ട ലാൻഡ് ക്രൂയിസറുമാണ് മമ്മൂട്ടി ഉപയോഗിക്കാറുള്ളത്.
മമ്മൂട്ടിയുടെ മിക്ക കാറുകളുടെയും നമ്പർ വരുന്നത് ‘369’ ആണ്. സിനിമ മേഖലയിലെത്തുമ്പോൾ മമ്മൂട്ടിയുടെ സ്യൂട്കെയ്സിന്റെ നമ്പർ ലോക്ക് ആയിരുന്നത്രേ 369. പിന്നീട് ഇത് മമ്മൂക്കയുടെ വാഹങ്ങളുടെ ഇഷ്ടപ്പെട്ട നമ്പരായി മാറി.
Discussion about this post