തിരുവനന്തപുരം: പിവി അൻവർ എംഎൽഎ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണത്തിൽ മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയം അതീവ ഗുരുതരമാണെന്നാണ് രാജ്ഭവൻ വിലയിരുത്തുന്നത്. മന്ത്രിമാരുടെ ഫോൺ ചോർത്തി എന്നത് നിസാരമായ കാര്യമല്ല. താനും ഫോൺ ചോർത്തിയെന്ന അൻവർ എംഎൽയുടെ വെളിപ്പെടുത്തൽ അതീഏവ ഗുരുതരമായ കാര്യമാണെന്നും ഗവർണർ പ്രതികരിച്ചു. വിഷയത്തിൽ ഗവർണർ നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്.
അൻവറിനെയും ഗവർണറുടെ കത്തിൽ വിമർശിച്ചു. സർക്കാർ കാര്യങ്ങളിൽ ചിലർ ഇടപെടുന്നുണ്ട്. പോലീസും ക്രിമിനലുകളും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന് തെളിയുകയാണ്. സ്വന്തം നിലക്ക് ഫോൺ ചോർത്തിയത് ഗുരുതരമായ കുറ്റകൃത്യമാണ്. അൻവറിനെതിരെ കേസെടുക്കണമെന്നും ഗവർണറുടെ കത്തില പറയുന്നു. പുറത്തുവന്ന സംഭാഷണങ്ങളിൽ പോലീസുകാരുടെ ക്രിമിനൽ ബന്ധം വ്യക്തമാണെന്നും കത്തിൽ പറയുന്നു.
ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ എഡിജിപി എംആർ അജിത്ത് കുമാർ രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും ഫോൺ ചോർത്തിയെന്നായിരുന്നു പി അൻവറിന്റെ ആരോപണം. വിജിലൻസിലുണ്ടായിരുന്ന എഎസ്‌ഐ മോഹൻദാസിനെ ഫോൺ ചോർത്താൻ ചുമതലപ്പെടുത്തിയെന്നും എംഎൽഎ ആരോപിച്ചിരുന്നു.
Discussion about this post