എറണാകുളം: ഓണം എത്താറയപ്പോഴേക്കും മലയാളികൾക്ക് ആശ്വാസമായി പച്ചക്കറി വിലയിൽ നേരിയ ഇടിവ്. പ്രധാനപ്പെട്ട എട്ടോളം പച്ചക്കറികളുടെ വിലയാണ് കുറഞ്ഞിരിക്കുന്നത്. രണ്ടാഴ്ച്ച മുൻപത്തെ വിലയെ അപേക്ഷിച്ച് നിലവിൽ കിലോക്ക് പത്തും ഇരുപതും രൂപയുടെ വരെ മാറ്റം ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച്ചയിൽ 100 രൂപയുണ്ടായിരുന്ന ചേനക്ക് ഇപ്പോൾ 65 രൂപയായിട്ടുണ്ട്. മുളക്, ബീറ്റ്‌റൂട്ട്, സവാള, ക്യാരറ്റ്, ചെറിയ ഉള്ളി, ഇഞ്ചി, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയും കുറഞ്ഞിട്ടുണ്ട്. വെളുത്തിള്ളിയുടെ വിലയിലും ഇടിവുണ്ട്.
ചില പച്ചക്കറികളുടെ വിലയിൽ ഇടിവ് സംഭവിച്ചെങ്കിലും മറ്റ് ചില പച്ചക്കറികൾക്ക് തീവിലയും ആയിട്ടുണ്ട്. വഴുതന, വെണ്ടക്ക, നാടൻ പടവലം, എന്നിവയ്ക്ക് പത്ത് രൂപ രീതം കൂടി. ക്യാബേജ്, തക്കാളി, എന്നിവയുടെ വിലക്ക് മാറ്റമില്ല. കറിനാരങ്ങയുടെ വില കൂടിയതോടെ ഇത്തവണത്തെ ഒണസദ്യയിലെ അച്ചാറിന്റെ കാര്യത്തിൽ തീരുമാനമായി. രണ്ടാഴ്ച്ച മുമ്പ് 80 രൂപയുണ്ടായിരുന്ന നാരങ്ങയുടെ ഇപ്പോഴത്തെ വില കിലോക്ക് 110 രൂപയാണ്. 100 രൂപയുണ്ടായിരുന്ന മാങ്ങയുടെ വില 120 രൂപയായി. അടുത്ത ദിവസങ്ങളിൽ വില ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് സൂചന.
Discussion about this post