കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ടിന് പിന്നാലെ ഗുരുതരമായ ആരോപണപ്രത്യാരോപണങ്ങളാണ് മലയാള സിനിമയ്ക്കകത്ത് നടക്കുന്നത്. പല വെളിപ്പെടുത്തലുകളും കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് സിനിമാലോകം. ഇപ്പോഴിതാ മകനും നടനുമായ പൃഥ്വിരാജിന്റെ സിനിമാജീവിതത്തെ കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് നടി മല്ലിക സുകുമാരൻ. പൃത്വിരാജിന്റെ കരിയർ തന്നെ തകർക്കാർ ചിലർ ശ്രമിച്ചിരുന്നു എന്നാണ് മല്ലിക പറയുന്നത്. പൃഥ്വിയെ സിനിമയിൽ അഭിനയിപ്പിക്കില്ല എന്ന ഘട്ടം വരെയെത്തി കാര്യങ്ങൾ. അന്ന് വളരെ കുറച്ച് സിനിമകൾ മാത്രം ചെയ്ത് നിൽക്കുകയാണ് രാജു. എന്നിട്ടും മലയാള സിനിമയിലെ പ്രത്യേക ആളുകൾ അവനെ ബാൻ ചെയ്തുവെന്ന് മല്ലിക സുകുമാരൻ പറയുന്നു.
പൃഥ്വിരാജിന് തുടക്ക കാലത്ത് സംഘടനയിൽ നിന്നും പല തരത്തിലുള്ള പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. രാജു അഭിനയിക്കുന്നതിനെതിരെ മുദ്രാവാക്യം വിളിയും. സത്യത്തിൽ ആ സമയത്ത് രാജുവിനോട് എല്ലാവർക്കും എന്തിനാണ് ഇത്രയും ദേഷ്യം ഉണ്ടായിരുന്നതെന്ന് എനിക്കറിയില്ലായിരുന്നു. കാരണം ഈ പ്രശ്‌നങ്ങൾ ഉണ്ടായിരുന്ന സമയം രാജു രണ്ടു മൂന്ന് സിനിമകൾ മാത്രം ചെയ്തിരിക്കുകയാണ്. അന്ന് എല്ലാ താരങ്ങളുെ ചുറ്റിലും ഇരിക്കുമ്പോൾ മമ്മൂട്ടി മാത്രം അടുത്ത് വന്ന് ചില കാര്യങ്ങൾ പറഞ്ഞു. ഈ പ്രശ്‌നങ്ങളെല്ലാം പറഞ്ഞു തീർക്കാൻ പറ്റുമെങ്കിൽ തീർക്കണേ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളെല്ലാം നീട്ടി കൊണ്ടു പോകണം എന്നും അതുവഴി പൃഥ്വിരാജ് കുറച്ച് കാലം അവസരങ്ങളില്ലാതെ നടക്കണമെന്നും ഒരു കൂട്ടം ആളുകൾ ആഗ്രഹിക്കുന്നുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
അദ്ദേഹത്തിന്റെ മഹത്വം അഭിനയത്തിൽ മാത്രമല്ല, മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും ആറ്റിറ്റിയൂഡിലും പരോപകാരത്തിലുമുണ്ട്.പൃഥ്വിയുടെ കരിയർ തന്നെ നശിപ്പിക്കാൻ എല്ലാവരും ശ്രമിച്ചപ്പോൾ ആ പദ്ധതി തകർത്തതും മമ്മൂട്ടിയാണെന്ന് പൃഥ്വിരാജ് പറഞ്ഞു.
Discussion about this post