തിരുവനന്തപുരം: ഈ കഴിഞ്ഞ സെപ്തംബർ അഞ്ചിനാണ് നടൻ കൃഷ്ണകുമാറിന്റെയും സിന്ധുകൃഷ്ണകുമാറിന്റെയും രണ്ടാമത്തെ മകൾ അഹാന കൃഷ്ണയുടെ വിവാഹം നടന്നത്. എഞ്ചിനീയറും ബാല്യകാലസുഹൃത്തുമായ അശ്വിനാണ് വരൻ. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. ഇത് വരെ വിവാഹ തീയതി പുറത്ത് വിട്ടിരുന്നില്ലെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പല വീഡിയോകളും ദിയയും സഹോദരിമാരും അമ്മ സിന്ധുവും ചേർന്ന് അപ്ലോഡ് ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ വിവാഹ തിയ്യതി അപ്പോഴും മറച്ചു വെച്ചു.
വിവാഹത്തിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽമീഡിയയിൽ വൈറലാവുന്നുണ്ട്. കൃഷ്ണസഹോദരിമാരായ അഹാനയും, ദിയയും ,ഇഷാനിയും,ഹൻസികയും അമ്മ സിന്ധുവും വിവാഹചിത്രങ്ങളും ചടങ്ങുകളുടെ വീഡിയോകളും പുറത്ത് വിടുന്നുണ്ട്. ഇതിനിടെ ദിയ പങ്കുവച്ച ഒരു വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. ഞങ്ങൾ ഈ ലോകത്ത് നിന്നും വലിയൊരു രഹസ്യം മറച്ചുവച്ചുവെന്നാണ് ദിയ വീഡിയോയിൽ പറയുന്നത്. ഞങ്ങൾ കഴിഞ്ഞ വർഷം തന്നെ എന്ത് പ്രതിസന്ധി ഉണ്ടായാലും ഒപ്പമുണ്ടാവുമെന്ന് പ്രോമിസ് ചെയ്തിരുന്നുവെന്ന് ദിയ പറയുന്നു. ഒരു അമ്പലത്തിൽ വച്ച് അശ്വിൻ ദിയയുടെ കഴുത്തിൽ മാല അണിയിക്കുന്നതാണ് വീഡിയോ. സീമന്ത രേഖയിൽ സിന്ദൂരം ചാർത്തുന്നതും വീഡിയോയിൽ ഉണ്ട്. ആദ്യം മുതൽക്കേ എല്ലാത്തിനും കൂടെ നിന്ന പ്രിയ സുഹൃത്തുക്കൾക്കും ദിയ നന്ദി പറഞ്ഞു.
അതേസമയം വിവാഹത്തിന് സ്വർണ്ണ നൂലിഴ ചേർത്ത് തയ്യാറാക്കിയ കാഞ്ചീപുരം സാരിയാണ് ദിയ അണിഞ്ഞത്. നാലു ഗ്രാം ഗോൾഡ് സെറി ( പട്ടുനൂൽ ) ഉപയോഗിച്ചാണ് സാരി നെയ്തിട്ടുള്ളത്. ദിയ അണിഞ്ഞ സാരി തയ്യാറാക്കാൻ ഒരുമാസം സമയമെടുത്തു. വളരെ വ്യത്യസ്തവും ആകർഷകവുമായ പ്രിന്റുകളാണ് സാരിയിൽ ഉള്ളത്. പൂർണ്ണമായും കൈകൊണ്ട് നെയ്തെടുത്ത സാരിക്ക് 2 ലക്ഷത്തോളം വില വരും എന്നാണ് സാരിയുടെ നിർമ്മാതാവ് പറയുന്നത്.
Discussion about this post