കൊച്ചി: നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറുമായ ദിയ കൃഷ്ണ ഈ കഴിഞ്ഞ 5 ാം തീയതിയാണ് വിവാഹിതയായത്. സുഹൃത്തായ അശ്വിനാണ് വരൻ. രണ്ട് വർഷത്തോളം പ്രണയത്തിലായിരുന്ന ഇരുവരും വീട്ടുകാരുടെ ആശിർവാദത്തോടെ വിവാഹിതരാവുകയായിരുന്നു. വളരെ ലളിതമായ രീതിയിലായിരുന്നു വിവാഹം.കമിതാക്കളാണെന്ന് വെളിപ്പെടുത്തിയത് മുതൽ ദിയയെ പോലെ അശ്വിനും ചർച്ചാ വിഷയമാണ്. അശ്വിൻ എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നത് പോലെയുള്ള നല്ലൊരു ഭർത്താവും കാമുകനുമാണെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. ദിയ- അശ്വിൻ കപ്പിളിനെ പേളി-ശ്രീനീഷ് കപ്പിൾ പോലെ എന്നാണ് പലരും താരതമ്യം ചെയ്യുന്നത്. ഡബ്ബിങ് ആർട്ടിസ്റ്റായ നിഷ പി പങ്കുവെച്ച കുറിപ്പിലൂടെയാണ് താരദമ്പതിമാരെ കുറിച്ച് സൂചിപ്പിച്ചത്.
പെർലിയുടെ ശ്രീനിഷിനും
ദിയ യുടെ അശ്വിനും ഒരു കാര്യം common ആയിട്ടുള്ളത്.
രണ്ട് പേരും തമിഴിൽ വളർന്ന് മലയാളത്തിൽ എത്തിയവരാണ്..
പെർളിയെ പോലെയും
ദിയ യേ പോലെയും extreme extrovert ആയ over smart ആയ സത്രീകൾ കണ്ടെത്തിയ പുരുഷന്മാർക്ക് common ആയിട്ട് കണ്ട സ്വഭാവ സവിശേഷതയിലും സാമ്യം ഉണ്ട്..
കത്തി കയറി നിൽക്കുന്ന ആ സ്ത്രീകൾക്ക് മഞ്ഞുപോലെ തണുത്ത cool cool partners..
തങ്ങളെക്കാൾ പ്രശസ്തരായ expressive ആയ സ്ത്രീകളുടെ ഭാഗം ആകാൻ ഒരുപക്ഷെ നിഴലാകാൻ അവർക്കൊരു മടിയും ego യും ഇല്ല
ശ്രീനിയെ വര്ഷങ്ങളായി നമ്മൾ കണ്ടു തുടങ്ങിയിട്ട്
ഇന്റർവ്യൂ കളിൽ അപൂർവമായി മൗനം break ചെയ്ത്. അശ്വിൻ പറഞ്ഞൊരു കാര്യം ഇഷ്ടപ്പെട്ടു.
ഇപ്പൊ ദിയ യെക്കാൾ അശ്വിൻ ആയല്ലോ ഫേമസ്
എന്ന ചോദ്യത്തിന് അങ്ങനെ അല്ല
ദിയ കാരണം അശ്വിൻ ഇപ്പോൾ ഫെമസ് ആണ് എന്ന് ചിരിച്ചു കൊണ്ട് തിരുത്തുന്ന ആൺകുട്ടി….
ശ്രീനിയുടെ ചുരുളമ്മ യും
അശ്വിന്റെ കണ്ണമ്മയും
എളുപ്പത്തിൽ കൊണ്ട് നടക്കാൻ കഴിയുന്ന സത്രീകൾ അല്ല
അവരുടെ ഒഴുക്കിന് ഒരു ഓളം കൊണ്ട് പോലും തടസം സൃഷ്ടിക്കാതെ
അവരെത്ര അലയടിച്ചാലും
കലങ്ങാതെ ഒപ്പം ഒഴുകുന്ന മനസുള്ള പുരുഷന് മാത്രം കഴിയുന്നതാണ്..
തമിഴിന്റെ പൻപാടിൽ വളർന്നു
മലയാളത്തിലേക്ക് എത്തുന്ന പുരുഷന്മാർക്ക് ഇനി അങ്ങോട്ട് ഡിമാൻഡ് കൂടാനുള്ള ചാൻസ് കാണുന്നുണ്ട്..
ഈ ചെറുക്കന്മാർ അവരുടെ സ്ത്രീകൾക്ക് ഒപ്പം ഉള്ള ഓരോ public appearence ലും അവരുടെ മുഖത്ത് തെളിയുന്ന അഭിമാനം ആരാധന സന്തോഷം സ്‌നേഹം
ഇതൊക്കെ genuine ആണെന്ന് തോന്നാറുണ്ട്..
തോന്നലുകൾ സത്യമാവട്ടെ..
എന്ന് പ്രാർത്ഥനകളും ആശംസകളും..
Discussion about this post