എറണാകുളം: നടൻ ദിലീപ് ഒരുപാട് ആളുകളെ സഹായിക്കുന്ന ആളാണെന്ന് നടി പൊന്നമ്മ ബാബു. എന്നാൽ അദ്ദേഹം അതൊന്നും പരസ്യമായി പുറത്തുപറയാറില്ല. പെൺകുട്ടികളുടെ വിവാഹം ഉൾപ്പെടെ അദ്ദേഹം നടത്തിയിട്ടുണ്ടെന്നും പൊന്നമ്മ ബാബു പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പൊന്നമ്മ ബാബു ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ദിലീപ് ഒരുപാട് പേർക്ക് വീടുകൾ വച്ച് കൊടുത്തിട്ടുണ്ട്. ദിലീപ് ഒരുപാട് പേരെ സഹായിക്കാറുണ്ട്. എന്നാൽ ഇതേക്കുറിച്ച് അദ്ദേഹം പറഞ്ഞ് നടക്കാറില്ല. പെൺകുട്ടികളുടെ വിവാഹം ഉൾപ്പെടെ അദ്ദേഹം നടത്തിയിട്ടുണ്ട്. അത് തനിക്കും അറിയാമെന്നും പൊന്നമ്മ ബാബു പറഞ്ഞു.
ഞാനൊരു ചാനൽ പരിപാടിയ്ക്ക് പോയപ്പോൾ ആയിരുന്നു ദിലീപിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞത്. അവിടെ ഒരു അമ്മ മകളെ വീൽചെയറിൽ ഇരുത്തി വന്നിരുന്നു. അവർക്ക് ദിലീപ് വീട് വച്ച് നൽകിയിരുന്നു. ഇക്കാര്യം അവർ ആ പരിപാടിയിൽ പറഞ്ഞു. മാദ്ധ്യമങ്ങളിലൂടെയാണ് ദിലീപ് ഇവരുടെ ദുരിതം അറിഞ്ഞത്. തുടർന്ന് സഹായം നൽകുകയായിരുന്നു. അവർ പറയുന്നതെല്ലാം കേട്ട് താൻ അന്തം വിട്ട് ഇരുന്നുവെന്നും പൊന്നമ്മ ബാബു കൂട്ടിച്ചേർത്തു.
ഇക്കാര്യങ്ങൾ ഒരിക്കലും ഞങ്ങൾ അറിഞ്ഞിരുന്നില്ല. അത് കേട്ടപ്പോൾ ശരിയ്ക്കും അതിശയിച്ച് പോയി എന്നും പൊന്നമ്മ ബാബു പറഞ്ഞു.
Discussion about this post