സ്വർണം.. മനുഷ്യന്റെ കണ്ണ് മഞ്ഞളിപ്പിക്കാൻ ശേഷിയുള്ള ലോഹം. റോക്കറ്റ് കുതിക്കുന്നത് പോലെ സ്വർണവില വർദ്ധിച്ചാലും ഇത്തിരിപൊന്ന് തരം കിട്ടിയാൽ വാങ്ങിവയ്ക്കാൻ താത്പര്യപ്പെടുന്നവരാണ് സാധാരണക്കാർപോലും. ഒരു സുരക്ഷിതനിക്ഷേപം എന്ന രീതിയിലാണ് നമ്മൾ പ്രത്യേകിച്ച് മലയാളികൾ സ്വർണത്തെ കാണുന്നത്. സ്വർണാഭരണങ്ങൾ കൂടുതലും അണിയുന്നതാവട്ടെ സ്ത്രീകളും.
എന്നാൽ ഒരു രഹസ്യം പറയട്ടെ. ഒരു ശരാശരി സ്ത്രീ ഏകദേശം അഞ്ചുപവന്റെ സ്വർണാഭരണം കൈവശം വയ്ക്കുന്നുണ്ടെന്ന് വയ്ക്കുക. ഇതിന് വേണ്ടി വലിയ രീതിയിലുള്ള പ്രകൃതിശോഷണമാണ് ഉണ്ടാവുന്നത്.വലിയ അളവിലാണ് സ്വർണ ഖനനത്തിനായി പാറപൊട്ടിക്കുന്നത്. എട്ടു മുതൽ പത്ത് ടൺ വരെ! അഞ്ച് പവൻ സ്വർണ്ണം (40 ഗ്രാം) നിർമ്മിക്കാൻ പൊട്ടിച്ചെടുക്കുന്ന പാറയുടെ ആവറേജ് അളവാണത്.
ഇനി സ്വർണാഭരണങ്ങൾക്ക് അത്യാവശ്യം ഉറപ്പ് കിട്ടാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ചെമ്പിന് വേണ്ടിയും ഭൂമി ഒരുപാട് വേദനിക്കുന്നുണ്ട്. ഒരുടൺ പാറ അരച്ചെടുത്താൽ നാല് കിലോ കിട്ടിയാൽ കിട്ടി. ആവറേജ് 1500 സ്ക്വയർ ഉള്ള ഒരു വീട്ടിൽ എത്ര മീറ്റർ /എത്ര കിലോ ചെമ്പുകമ്പി വൈദ്യുതവിതരണത്തിനായി വേണ്ടി വരും? അതിനെത്ര പാറ ഖനനം ചെയ്‌തെടുക്കേണ്ടി വരുമെന്ന് സ്വപ്‌നം കാണാൻ സാധിക്കുമോ?
അതേസമയം സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. ഒരു പവന് 960 രൂപയാണ് വർദ്ധിച്ചത്. ഗ്രാമിന് 120 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6825 രൂപയായി. പവന് 54,600 രൂപയായി വില ഉയർന്നു.ഈ മാസത്തിന്റെ തുടക്കത്തിൽ 53,360 രൂപയായിരുന്നു സ്വർണവില. കഴിഞ്ഞ മാസം സ്വർണവില പവന് 55,000 രൂപയായി ഉയർന്ന് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 93 രൂപയായി.
Discussion about this post