സിനിമയ്ക്ക് പുറത്തെ കൂട്ടുകാരാണ് മോഹൻലാൽ,സുരേഷ് കുമാർ, പ്രയദർശൻ. എന്നിവർ. മൂന്ന് പേരും തിരുവനന്തപുരം മോഡൽ സ്കൂളിലാണ് പഠിച്ചത്. മോഹൻലാലും നിർമ്മാതാവ് സുരേഷ് കുമാറും സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ്. പ്രിയദർശൻ ഇരുവരുടേയും സീനിയറായിരുന്നു സ്കൂളിൽ. സിനിമയിൽ എത്താൻ കാരണം സുരേഷ് കുമാറാണെന്ന് ലാലേട്ടൻ പലപ്പോഴായിട്ട് പറഞ്ഞിട്ടുണ്ട്. നവോദയയിലേക്ക് ലാലേട്ടന്റെ ചിത്രങ്ങൾ അയച്ച് കൊടുത്തത് സുരേഷ്കുമാറായിരുന്നു.തിരനോട്ടം എന്ന സിനിമയിലൂടെയാണ് ഇവർ മൂവരും സിനിമാ മേഖലയിലേക്ക് കാലെടുത്ത് വെക്കുന്നത്.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് എനിക്ക് ആദ്യമായി ബെസ്റ്റ് ആക്ടർ അവാർഡ് കിട്ടുന്നത്. അന്ന് പത്താം ക്ലാസ് വരെയാണ് ഉണ്ടായിരുന്നത്. അന്ന് വരെ പത്താ ക്ലാസിൽ പഠിക്കുന്നയാൾക്കാണ് ബെസ്റ്റ് ആക്ടർ കിട്ടിയിരുന്നത്. അഞ്ചിൽ പഠിക്കുന്ന എനിക്ക് കിട്ടിയപ്പോൾ വലിയ പ്രശ്നം ആയിരുന്നു. എന്നെ ആരൊക്കെയോ ഇടിക്കാൻ തയ്യാറായി നിന്നിരുന്നു. ആ നാടകത്തിന്റെ ടീച്ചർ മണിയൻ പിള്ള രാജു ആയിരുന്നു. 90 വയസ്സുള്ള അപ്പൂപ്പന്റെ വേഷമായിരുന്നു അവതരിപ്പിച്ചത്. അത് സുരേഷിന്റെ അപ്പൂപ്പനെ നോക്കിയാണ് ചെയ്തതെന്ന്” ലാലേട്ടൻ പറഞ്ഞു.
ഇവൻ വില്ലനാണ് എന്നാണ് പ്രിയദർശനെ കുറിച്ച് സുരേഷ് കുമാർ പറയുന്നത്. കാരണം തിരനോട്ടത്തിലേക്ക് അവസാനം എത്തുന്നത് സിനിമയെ കുറിച്ച് അറിവുണ്ടായിരുന്ന പ്രിയദർശനായിരുന്നുവെന്ന് സുരേഷ് കുമാർ പറഞ്ഞു.
Discussion about this post