ന്യൂയോർക്ക്: നാം കാണുന്ന എല്ലാ സിനിമകളും നമുക്ക് ഇഷ്ടം ആകണം എന്നില്ല. എന്ന് വച്ച് ആ സിനിമ മോശം ആകണമെന്നും ഇല്ല. സിനിമയോടുള്ള ഇഷ്ടം വ്യക്തി കേന്ദ്രീകൃതമാണ്. എന്നാൽ ഇതുവരെ കണ്ട ഒരാൾക്ക് പോലും ഇഷ്ടമാകാതിരുന്ന ഒരു സിനിമയുണ്ട്. ലോകത്തെ തന്നെ ഏറ്റവും മോശമായ സിനിമാ എന്നാണ് ഈ സിനിമ അറിയപ്പെടുന്നത്.
1975 ൽ പുറത്തിറങ്ങിയ ഇറ്റാലിയൻ ചിത്രം സാലോ ഓർ ദി 120 ഡേയ്‌സ് ഓഫ് സോഡം ആണ് ലോകത്തിലെ ഏറ്റവും മോശമായ സിനിമ. നാസികൾ കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടു പോകുന്നതും പീഡിപ്പിക്കുന്നതും കൊലപ്പെടുത്തുന്നതുമായി ചിത്രത്തിന്റെ പ്രമേയം. ആദ്യം മുതൽ അവസാനം വരെ അക്രമങ്ങൾ മാത്രം മുളള ഈ ചിത്രം റിലീസിന് മുൻപ് തന്നെ 150 രാജ്യങ്ങളാണ് വിലക്കിയത്.
1993 ഓസ്‌ട്രേലിയ ആയിരുന്നു ഈ ചിത്രത്തിന് വിലക്കേർപ്പെടുത്തിയത്. എന്നാൽ വർഷങ്ങൾക്ക് ശേഷം ഈ സിനിമ ചില സ്ഥലങ്ങളിൽ പ്രദർശനത്തിനെത്തി. ഇതോടെ 1998 ൽ വീണ്ടും വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. കുട്ടികളെയും സ്ത്രീകളെയും അതിക്രൂരമായ ലൈംഗിക വൈകൃതത്തിന് ഇരയാക്കുന്ന ഈ ചിത്രം കാണാനിരുന്നവർ അൽപ്പനേരത്തിനുള്ളിൽ തന്നെ തിയറ്ററുകളിൽ ബോധരഹിതരായി വീണിട്ടുണ്ട്. തിയറ്ററുകളിൽ നിന്നും ഇറങ്ങി ഓടിയവരും ധാരാളമാണ്. ഇത്തരത്തിൽ ഓരോ സീനിലും അക്രമം മാത്രമാണ് കാണാൻ സാധിക്കുക. ഇത് മാനസിക നില തന്നെ തെറ്റിച്ചേക്കാം. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിനിമയ്ക്ക് രാജ്യങ്ങൾ നിരോധനം ഏർപ്പെടുത്തിയത്.
സിനിമയുടെ ചിത്രീകരണ വേളയിലും നിരവധി നാടകീയ സംഭവങ്ങൾ ആയിരുന്നു ഉണ്ടായത്. ചിത്രീകരണത്തിനിടെ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് നടി
സാന്ദ്രാ പീബോഡി ലൊക്കേഷനിൽ നിന്നും അഭിനയം മതിയാക്കി പോയിരുന്നു.
സാലോ ഓർ ദി 120 ഡേയ്‌സ് ഓഫ് സോഡം പ്രദർശത്തിന് എത്തിയതിന് പിന്നാലെ ഇതിലെ നിർമ്മാതാവിനെ ചിലർ ചേർന്ന് കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ സംവിധായകന് നാല് മാസം ജയിൽ ശിക്ഷ നൽകിയ സംഭവം ഉണ്ടായിരുന്നു.
ഈ സിനിമ ഇതുവരെ ഒരാൾക്കും മുഴുവനായി കണ്ട് തീർക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. വെല്ലുവിളി എന്ന നിലയിൽ ഈ സിനിമ കണ്ടുതീർക്കാൻ പരിശ്രമിച്ചവർ ഉണ്ട്. എന്നാൽ സിനിമ തുടങ്ങി അൽപ്പ നേരങ്ങൾക്ക് ശേഷം തന്നെ ഈ സിനിമ നിർത്തി പോകുകയാണ് ചെയ്യാറുള്ളത്.
Discussion about this post