പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ സീമ വിനീത് വിവാഹിതയായി. വിവാഹ വാർത്ത താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്.ഔദ്യോഗികമായി വിവാഹം കഴിച്ചു’ എന്ന കുറിപ്പോടെയാണ് സീമ ഇക്കാര്യം അറിയിച്ചത്. നിശാന്താണ് വരൻ.
കൊട്ടും കുരവയും ആർപ്പുവിളികളും ആരവങ്ങളും ആൾക്കൂട്ടവും ഇല്ലാതെ finally officially married.’– എന്നാണ്.സീമ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ കയ്യിൽ പിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രവും കുറിപ്പിനൊപ്പം സീമ പങ്കുവച്ചു.
കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു സീമയും നിശാന്തും തമ്മിലുള്ള വിവാഹ നിശ്ചയം. എന്റെ ഹൃദയം കവർന്നയാളെ കണ്ടെത്തി എന്ന കുറിപ്പോടെ ആയിരുന്നു സീമ തന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചത്.വിവാഹ നിശ്ചയം നടത്തി അഞ്ചുമാസത്തിനു ശേഷം ആ ബന്ധത്തിൽ നിന്ന് പിന്മാറുകയാണെന്ന അറിയിപ്പും പിന്നീട് ഇരുവരും വീണ്ടും ഒന്നായതും ഏറെ ചർച്ചയായിരുന്നു.
Discussion about this post