കൊച്ചി; മലയാളപ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് പ്രിയങ്ക. കുടുംബചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും പ്രിയങ്ക വെള്ളിലെളിച്ചത്തിൽ നിറഞ്ഞുനിന്നു. താരസംഘടനയായിരുന്ന അമ്മയിലെ സജീവ പ്രവർത്തകയായിരുന്ന താരം ഹേമകമ്മറ്റി റിപ്പോർട്ട് സംബന്ധിച്ച് യാതൊന്നും പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. തീ കത്തുന്നിടത്ത് കൂടുതൽ വാരിയിട്ട് കത്തിക്കാൻ നോക്കരുത് എനിക്ക് താൽപര്യമില്ല. അമ്മയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചാൽ എന്റെ കയ്യിൽ നിന്നും ഉത്തരം കിട്ടില്ലെന്ന് താരം പറയുന്നു.
എനിക്കും ചിലത് പറയാനുണ്ട്. പക്ഷെ ഇപ്പോഴല്ല. ഇത്തരം ചോദ്യങ്ങളോട് പ്രതികരിക്കാനുള്ള സാഹചര്യവുമല്ല. വാതിലിൽ ആരെങ്കിലും മുട്ടിയാൽ മുട്ടിയവരുടെ കൈ ഒടിക്കാനുള്ള കഴിവ് എനിക്കുണ്ട്. കുടുംബമായി ജീവിക്കുന്നൊരാളാണ് ഞാൻ. അതുകൊണ്ട് എനിക്ക് പറയാനുള്ളത് പറയും മുമ്പ് ആലോചിക്കണം… സമയം വേണമെന്ന് നടി പറഞ്ഞു. ഒരു മാവിൽ നൂറ് മാങ്ങയുണ്ടാകും. അതിൽ നാലോ, അഞ്ചോ മാങ്ങ ചീഞ്ഞുവെന്ന് കരുതി മൊത്തം ആളുകളെയും കല്ലെറിയാൻ നിൽക്കരുത്. പ്രതികരിക്കേണ്ടതിന് അപ്പോൾ തന്നെ പ്രതികരിക്കുക. ഇപ്പോൾ ഇതും പറഞ്ഞ് നമ്മളെയൊക്കെ അടിച്ച് താഴ്ത്തി വെച്ചിരിക്കുകയാണ്. ജനങ്ങൾ പറയുന്നത് മുഴുവൻ കേൾക്കുന്നത് നമ്മളാണ്. അമ്മ സംഘടനയെ ബഹുമാനിക്കുന്നത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. എനിക്ക് ഇപ്പോഴും ആ ബഹുമാനം അമ്മ സംഘടനയോടുണ്ട്. അതുകൊണ്ടാണ് മൗനം പാലിക്കുന്നതും. അമ്മ സംഘടന വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങളെന്ന് താരം പറയുന്നു.
Discussion about this post