കണ്ണൂർ; ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ വിഷപാമ്പ്. ഇന്നലെ രാത്രി ഒമ്പതോടെയാണ് പാമ്പിനെ കണ്ടത്. കുഞ്ഞുങ്ങളുടെ ഐസിയുവിന് പുറത്ത് ഇരിക്കുകയായിരുന്ന കൂട്ടിരിപ്പുകാരാണ് ഐസിയുവിൽ നിന്ന് പാമ്പ് പുറത്തേക്ക് വരുന്നത് കണ്ടത്. ഇവരുടെ ബഹളം കേട്ട് ഓടിയെത്തിയവർ പാമ്പനിനെ നീക്കി. വെള്ളിക്കെട്ടൻ എന്ന ഉഗ്രവിഷമുള്ള പാമ്പാണ് എത്തിയതെന്നാണ് പ്രാഥമിക നിഗമനം.
ഐസിയു നിലനിൽക്കുന്ന കെട്ടിടത്തിന് ചുറ്റം പടർന്നുകയറിയ ചെടികളിലൂടെയാണ് പാമ്പ് അകത്തെത്തിയതെന്നാണ് സൂചന. 15 കുട്ടികളും നഴ്‌സുമാരും ആണ് ഐസിയുവിൽ ആ സമയം ഉണ്ടായിരുന്നത്.ഐസിയുവിന് പുറത്തെ വരാന്തയിലാണ് കൂട്ടിരിപ്പുകാർ രാത്രിയിൽ ഉറങ്ങാറുള്ളത്
Discussion about this post