വയനാട്: നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന പരാതിയുമായി യുവതി. വയനാട്, കല്‍പ്പറ്റയിലാണ് സംഭവം. നേപ്പാള്‍ സ്വദേശിനിയായ പാര്‍വ്വതിയാണ് കല്‍പ്പറ്റ പോലീസില്‍ പരാതി നല്‍കിയത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. നേപ്പാള്‍ സ്വദേശികള്‍ താമസിച്ചിരുന്ന കല്‍പ്പറ്റയിലെ വീട്ടിൽ പോലീസ് പരിശോധന നടത്തി. യുവതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായും നിലവില്‍ വീട്ടിൽ നിന്ന് ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പോലീസ് അറിയിച്ചു.
ഭർത്താവും മാതാപിതാക്കളും ചേർന്ന് തന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ മേയ് മാസത്തിലാണ് സംഭവമെന്നാണ് പരാതിയില്‍ പറയുന്നത്.
Discussion about this post