വാഷിംങ്ടൺ: ഇന്ത്യയുടെ പ്രതിരോധരംഗത്തിന് കൂടുതൽ കരുത്തുപകരുന്ന നിർണ്ണായക കരാറിൽ ഒപ്പുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎസിലെത്തിയ മോദി ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കരാരുകളിൽ ഒപ്പുവച്ചത്. ശത്രുവിന്റെ ഏത് നീക്കവും അതിവേഗത്തിൽ നിരീക്ഷിക്കാനാകുന്ന 31എം ക്യു-9 സ്‌കൈ ഗാർഡിയൻ, സീ ഗാർഡിയൻ ഡ്രോണുകൾ വാങ്ങാനുള്ള കരാറിൽ മോദി ഒപ്പിട്ടതായാണ് റിപ്പോർട്ടുകൾ. മൂന്ന് ബില്യൺ ഡോളർ ചെലവഴിച്ചാണ് ഇന്ത്യ ഈ ഡ്രോണുകൾ വാങ്ങുന്നത്. മോദി – ബൈഡൻ കൂടിക്കാഴ്ചയിൽ എംക്യു-9ബി പ്രിഡേറ്റർ ഡ്രോൺ ഇടപാടും കൊൽക്കത്തയിൽ അർദ്ധചാലക പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ചുമുള്ള വിഷയങ്ങൾ ചർച്ചയായതായാണ് വിവരം.
16 ആകാശ നിരീക്ഷണ ഡ്രോണുകളും 15 കടൽ നിരീക്ഷണ ഡ്രോണുകളും ഉൾപ്പെടെ 31 ജനറൽ അറ്റോമിക്സ് എംക്യു-9ബി ഡ്രോണുകളാണ് ഇന്ത്യ യുഎസിൽ നിന്ന് വാങ്ങുന്നത്. കടൽ നിരീക്ഷണ ഡ്രോണുകൾ നാവിക സേനയ്ക്കും ആകാശ നിരീക്ഷണ ഡ്രോണുകളിൽ എട്ടെണ്ണം വീതം വ്യോമസേനയ്ക്കും സായുധ സേനയ്ക്കുമായി നൽകും.അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഡ്രോൺ കരാർ.കഴിഞ്ഞവർഷം ജൂണിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ്. സന്ദർശനവേളയിൽ പ്രഖ്യാപിച്ചതാണ് കരാർ.
പൂർണ നിശബ്ദതയിലും പ്രവർത്തിക്കാൻ കഴിയുമെന്നതാണ് എംക്യു-9ബി പ്രിഡേറ്റർ ഡ്രോണുകളുടെ ഏറ്റവും വലിയ സവിശേഷത. ടാർഗറ്റിന് കണ്ടുപിടിക്കാൻ കഴിയാത്ത വിധം ഭൂമിയോട് ചേർന്ന് 250 മീറ്റർ ഉയരത്തിൽവരെ പറക്കാൻ ഇതിന് സാധിക്കുന്നു. ഒരു കൊമേഴ്ഷ്യൽ വിമാനത്തിന് പറക്കാനാവുന്നതിലും ഉയരത്തിൽ ഭൂമിയിൽ നിന്ന് 50,000 മീറ്റർ ഉയരത്തിൽവരെ ഈ ഡ്രോണിന് പറക്കാനാവും. മണിക്കൂറിൽ 442 കിലോമീറ്ററാണ് ഡ്രോണിന്റെ ഏറ്റവും ഉയർന്ന വേഗത. ഇതിന് ഡ്രോണിന് നാല് മിസൈലുകളും 450 കിലോ ബോംബുകളും ഉൾപ്പെടെ 1,700 കിലോഗ്രാം വഹിക്കാനും ഇന്ധനം നിറയ്ക്കാതെ 2,000 മൈൽ സഞ്ചരിക്കാനും ശേഷിയുണ്ട്. തുടർച്ചയായി 35 മണിക്കൂർ സഞ്ചരിക്കാനാകും എന്നതാണ് മറ്റൊരു പ്രത്യേകത.
Discussion about this post