കൊച്ചി വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലെത്തിയ താരമാണ് നമിത പ്രമോദ്. ബാലതാരമായും നായികനടിയായും നമിത മലയാളസിനിമയിൽ തിളങ്ങി. സിനിമയ്‌ക്കൊപ്പം തന്റെ കുഞ്ഞ് ബിസിനസും വളരെ കാര്യമായി തന്നെ നോക്കുന്നയാളാണ് താരം. സമ്മർ ടൗൺ റെസ്‌റ്റോ കഫേ എന്ന സംരംഭം വളരെ വിജയമായിരുന്നു. തന്റെ എല്ലാവിശേഷങ്ങളും ആരാധകർക്കൊപ്പം പങ്കുവയ്ക്കുന്ന നടി ഇപ്പോൾ പുതിയ ഒരു ബ്യൂട്ടി ടിപ്പാണ് പങ്കുവച്ചിരിക്കുന്നത്.
പുതിയതീരങ്ങൾ എന്ന സിനിമയിൽ ഇടുപ്പോളം മുടിയുണ്ടായിരുന്ന താരം, മറ്റ് വേഷങ്ങൾക്കനുസരിച്ച് മുടി മുറിച്ച് സ്‌റ്റൈൽ ചെയ്തിരുന്നു. നീളം കുറഞ്ഞ മുടിയാണെങ്കിലും നല്ല ആരോഗ്യത്തോടെയും ഉള്ളോടെയും തന്നെയിരിക്കണമെന്ന് താരത്തിന് നിർബന്ധമുണ്ട്. പക്ഷേ കെമിക്കൽ സ്റ്റൈലിങ്ങും ചൂടും, പിടികൂടിയ വൈറൽപനിയും താരത്തിന്റെ മുടിയുടെ ആരോഗ്യത്തെ സാരമായി തന്നെ ബാധിച്ചു.
ഏറെ ആലോചിച്ച് താരം അതിനൊരു പരിഹാരം രണ്ടെത്തി. സാധാരണ ലഭിക്കുന്ന എണ്ണയോ ക്രീമോ ഷാംപൂവോ തേച്ച് ഭാഗ്യ പരീക്ഷണം നടത്താൻ നമിത ഇല്ലേയില്ല. മകൾ തലമുടിക്കായി കണ്ടെത്തിയ മാർഗം തിരഞ്ഞെടുക്കാൻ നമിതയുടെ അമ്മയും തയാറായി.വൈദ്യസഹായം തന്നെയാണ് നമിത തിരഞ്ഞെടുത്തത്. സ്വന്തം ശരീരത്തിൽ തന്നെയുള്ള ഘടകങ്ങൾ കോർത്തിണക്കിയുള്ള അത്യാധുനിക GFC ചികിത്സയാണ്. നമിത ചെയ്തത്. ഗ്രോത്ത് ഫാക്ടർ കോണ്‌സെന്‌ട്രേറ്റ് എന്നതിന്റെ ചുരുക്കരൂപമാണ് GFC. തലമുടി വീണ്ടും വളരാൻ സഹായിക്കുന്ന ഘടകങ്ങൾ ഇതിലുണ്ട് എന്ന് നമിത പ്രമോദ് സാക്ഷ്യപ്പെടുത്തുന്നു. തന്നെ ചികിത്സിച്ച ഡോക്ടറുടെ ഒപ്പമുള്ള ഫോട്ടോയും നമിത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം 9500 മുതൽ 12,000 രൂപ വരെയാണ് ഒരു സെഷന് രാജ്യത്ത് ഈ ചികിത്സയ്ക്ക് വേണ്ടിയുള്ള ചെലവ്. എത്രയേറെ സെഷൻ വേണ്ടിവരും എന്ന് നിർണയിക്കുക ഈ ചികിത്സ നൽകുന്ന ഡോക്ടർ ആകും
Discussion about this post