മുംബൈ: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സുരഭി. അടുത്തിടെ ഇറങ്ങിയ എംആര്‍എം എന്ന ടോവിനോ ചിത്രത്തിലൂടെ സുരഭി വീണ്ടും ശ്രാദ്ധം നേടിയിരിക്കുകയാണ്. ഇപ്പോഴിതാ സുരഭിയെ കുറിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ പങ്കുവച്ച ഒരു അനുഭവമാണ് വൈറലാവുന്നത്.
തനിക്ക് ആദ്യമായി നാഷണൽ അവാര്‍ഡ് ലഭിച്ചപ്പോള്‍ ഉണ്ടായ ഒരു അനുഭവം പങ്കുവെക്കുകയായിരുന്നു അക്ഷയ് കുമാര്‍. ‘അന്ന് അവാർഡ് വാങ്ങാനായി അവിടെ ഇരിക്കുമ്പോള്‍ ഒരു പെൺകുട്ടി എന്റെ അടുത്ത് വന്നിരുന്നു. സാർ ഞാൻ നിങ്ങളുടെ ഒരു വലിയ ഫാൻ ആണെന്ന് അവര്‍ എന്നോട് പറഞ്ഞു. മലയാള സിനിമയിലെ നടിയായിരുന്നു അവര്‍. എനിക്ക് അവാർഡ് കിട്ടിയതിൽ എന്നെ അഭിനന്ദിച്ചു.
കുറച്ച് കഴിഞ്ഞപ്പോള്‍ സാർ എത്ര സിനിമകൾ ചെയ്തിട്ടുണ്ടെന്ന് ആ നടി എന്നോട് ചോദിച്ചു. 135 എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ അതേ ചോദ്യം തിരിച്ച് ചോദിച്ചു. അപ്പോൾ ആ നടി എന്നോട് തിരിച്ച് പറഞ്ഞു എന്റെ ആദ്യത്തെ പടമാണ് ഇതെന്ന്.
ആദ്യത്തെ പടത്തിൽ തന്നെ വന്ന് നാഷണൽ അവാർഡ് കൊണ്ടുപോയാൽ ഞാൻ എന്ത് പറയാനാണ്. വല്ലതാത്ത ഒരു ചമ്മലാണ് ആ ഉത്തരം എന്നിൽ ഉണ്ടാക്കിയത്’- അക്ഷയ് കുമാർ പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പ്രതികരണവുമായി സുരഭിയും രംഗത്തെത്തിയിരുന്നു. ‘അക്ഷയ് കുമാർ സാർ എന്ന നടൻ എന്നെ ഓർക്കുന്നതിൽ സന്തോഷമുണ്ട്. അന്നത്തെ ആ നിമിഷം അദ്ദേഹം ഒരു ചാനൽ ഇന്റർവ്യൂവിൽ പങ്കുവെച്ചതില്‍ അഭിമാനവും ഉണ്ട്. പക്ഷേ ഞാൻ അദ്ദേഹത്തോട് പറഞ്ഞത് ആദ്യമായി നായികയായിട്ട് പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന പടമാണ് ഇത് എന്നാണ്’, – എന്നും നടി പറഞ്ഞു.
Discussion about this post