കോഴിക്കോട്: തിളച്ച പാൽ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ നസീബ് ജസ്ന ദമ്പതികളുടെ മകൻ അസ്ലന് അബ്ദുള്ളയാണ് മരിച്ചത്. ഒരു വയസ്സാണ് കുട്ടിയുടെ പ്രായം.
കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു കുട്ടിയുടെ ശരീരത്തിലൂടെ തിളച്ച പാൽ മറിഞ്ഞത്. ഇതേ തുടർന്ന് സാരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കുട്ടി ചികിത്സയിൽ കഴിഞ്ഞിരുന്നത്. ചികിത്സയിലിരിക്കെ ആരോഗ്യനില മോശമാകുകയായിരുന്നു.
Discussion about this post