കടയിൽ പോയി സാധനങ്ങൾ വാങ്ങിയാൽ നമുക്ക് അതിന്റെ കൂടെ ബില്ലുകളും ലഭിക്കാറുണ്ട്. എന്തൊക്കെ സാധനങ്ങൾ വാങ്ങി,എത്ര വിലയായി എന്നതെല്ലാം ഇതിലൂടെ വ്യക്തമാകും. പണ്ട് നാട്ടിൻ പുറത്തെ കടകളിൽ ചെറിയ കടലാസുകളിൽ കൂട്ടിയെഴുതി തന്നിരുന്ന ബില്ലുകൾ ഇന്ന് പ്രിന്റ് ചെയ്ത് തരുന്നു. ഇവയെല്ലാം നാം വാങ്ങിയ ഉടനെ നോക്കി പോക്കറ്റിലിടും. നിരുപദ്രവകാരികളായ തുണ്ടുകടലാവുകളാണ് ഇവയെന്നാമോ നിങ്ങളുടെ ധാരണ.
എന്നാൽ സത്യം അറിഞ്ഞോളൂ. ഇവ ആരോഗ്യത്ത് ഒട്ടും നല്ലതല്ല. ഇവയിൽ ഇവയിൽ ബിസ്ഫിനോൾ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ടത്രേ. 93 ശതമാനം പേപ്പർ റെസീറ്റുകളും ടോക്സിക് സ്വഭാവമുള്ള തെർമൽ പേപ്പറുകൾ ആണെന്നാണ് പഠനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. പേപ്പർ തൊട്ടാൽ തന്നെ നമ്മുടെ ശരീരത്തിന് ഇവ ആഗിരണം ചെയ്യാൻ സാധിയ്ക്കും. ഇതാണ് അപകടം.
ഈ പേപ്പറുകൾ മഷിയില്ലാതെ തന്നെയാണ് പ്രിന്റിംഗ് സാധിയ്ക്കുന്നവയാണ്. ഇത്തരം പേപ്പറുകളിൽ അടങ്ങുന്ന ഡൈകളും കെമിക്കലുകളുമാണ് ഇതിനായി സഹായിക്കുന്നത്. ഇവ മെഷീനിലെ ചൂടിൽ പ്രിന്റ് പോലെ തെളിഞ്ഞ് വരികയാണ് ചെയ്യുന്നത്. ഇത്തരം പേപ്പറുകൾ തൊട്ടാൻ തന്നെ നമുക്ക് തിരിച്ചറിയാം. ഇവയുടെ പ്രതലം മെഴുകി പുരട്ടിയത് പോലെ മിനുസമുള്ളതായിരിയ്ക്കും. നാം ഇവയിൽ നഖം കൊണ്ടോ മറ്റോ ചുരണ്ടിയാൽ നിറം മാറുകയും ചെയ്യും.
ഈ രാസവസ്തു കയ്യിലൂടെ ചർമ്മത്തിൽ എത്തി ശരീരത്തേക്ക് ആഗിരണം ചെയ്യപ്പെടുന്നു. ഇവ രക്തത്തിൽ കലരുന്നു. ഇവ ഏറെ ദോഷകരമായ ഒന്നാണ്. ഹോർമോൺ പ്രശ്നങ്ങളും ക്യാൻസറുകളും വരുത്താൻ ഇവ കാരണമാകുന്നു. ഇവ കൈ കൊണ്ട് തൊട്ടാൽ തന്നെ പെട്ടെന്ന് തന്നെ കൈ കഴുകണം. ഇവ പാൻക്രിയാസിന് കേടാണ്. പാൻക്രിയാറ്റിക് ക്യാൻസർ, പ്രമേഹം, ഒവേറിയൻ ക്യാൻസർ, തൈറോയ്ഡ് ക്യാൻസർ എന്നിവയ്ക്കും ഈ രാസവസ്തു പ്രധാന കാരണമാകുന്നു. സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോൺ പ്രവർത്തനത്തെ ബാധിയ്ക്കുന്നതിനാൽ ഇത് പ്രത്യുൽപാദനപരമായ പല പ്രശ്നങ്ങൾക്കും കാരണമാകുന്ന ഒന്നാണ്.
Discussion about this post