മലപ്പുറം: എൽഡിഎഫിന് മുന്നറിയിപ്പുമായി മുൻ ഇടത് എംഎൽഎ പിവി അൻവർ. താൻ ഒന്ന് ഫോൺ ചെയ്താൽ നിലമ്പൂരിലെ എൽഡിഎഫ് പഞ്ചായത്തുകൾ വരെ താഴെ വീഴുമെന്നാണ് പിവി അൻവറിന്റെ മുന്നറിയിപ്പ്. എന്നാൽ അതിന് സമയമായിട്ടില്ല,കൂടുതൽ പൊതുയോഗങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കള്ളക്കടത്തിൽ താനുന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തലയ്ക്ക് വെളിവില്ലാത്തതാണെന്ന് പിവി അൻവർ കുറ്റപ്പെടുത്തി. വല്ലാത്ത പ്രതിസന്ധിയുണ്ടാക്കുന്ന ബാപ്പയെ മകൻ കുത്തിക്കൊല്ലുന്നതും പിന്നീട് ആത്മഹത്യ ചെയ്യുന്നതോ നാടുവിടുന്നതോ കണ്ടിട്ടില്ലേ? സ്വർണ കള്ളക്കടത്തിൽ പി ശശിയ്ക്ക് പങ്കുണ്ട്. ഒരു എസ്പി വിചാരിച്ചാൽ മാത്രം ഇതൊന്നും നടത്താനാവില്ലെന്നും പിവി അൻവർ കുറ്റപ്പെടുത്തി.
ഇപ്പോൾ തീരുമാനിച്ചാൽ മലപ്പുറം ജില്ലയിൽ മാത്രം 25 പഞ്ചായത്തുകളിൽ ഇടതു മുന്നണിക്ക് ഭരണം നഷ്ടപ്പെടും. മലപ്പുറത്തും കോഴിക്കോടും പാലക്കാടും പഞ്ചായത്തുകളിൽ എൽഡിഎഫിന് ഭരണം നഷ്ടമാകും. അൻവറിനെ സ്‌നേഹിക്കുന്നവർ 140 മണ്ഡലത്തിലുമുണ്ട്. സി.പി.എം വെല്ലുവിളിച്ചാൽ ഏറ്റെടുക്കാൻ തയ്യാറാണ്. തന്നെ വർഗീയവാദിയാക്കാനാണ് ശ്രമമെന്ന് നിലമ്പൂർ എംഎൽഎ പറയുന്നു.
താൻ സിപിഎമ്മിനെ വെല്ലുവിളിച്ചിട്ടില്ല. സർക്കാരിലും ഭരണതലത്തിലുമുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. തനിക്കെതിരെ ഇനിയും കേസുകൾ വരും. അറസ്റ്റ് ചെയ്യപ്പെടാനും സാധ്യതയുണ്ട്. ഞാൻ വിളിച്ചാൽ ആയിരക്കണത്തിന് സഖാക്കൾ വരുമെന്ന് ഉറപ്പാണ്. എന്നാൽ അങ്ങനെ വിളിക്കാൻ സമയമായിട്ടില്ല. ഇനി നടത്തുന്ന എല്ലാ പൊതുയോഗങ്ങളിലും 50 കസേരകൾ വീതം ഇടുമെന്ന് പിവി അൻവർ കൂട്ടിച്ചർത്തു.
Discussion about this post