തിരുവനന്തപുരം: വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാം സ്ഥാനത്താണെന്ന സർക്കാരിന്റെ കള്ളവാദം പൊളിച്ചടുക്കി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഡി.പി.ഐ.ടി ( ഡിപ്പാർട്ട്‌മെന്റ് ഓഫ് പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡ് ) ഇത്തരമൊരു റാങ്കിംഗ് പുറത്തിറക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹം ഈ കള്ളത്തരം പൊളിച്ചടുക്കിയത്.
ഡി.പി.ഐ.ടിയുടെ റാങ്കിംഗ് പ്രകാരം വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിൽ കേരളം ഒന്നാം സ്ഥാനത്ത് ആണെന്ന് ആയിരുന്നു സർക്കാരിന്റെ പ്രചാരണം. എന്നാൽ സർക്കാർ പറയുന്നത് പോലെ ഡി.പി.ഐ.ടി റാങ്കിംഗ് പുറത്തിറക്കാറില്ല. ഇനിയെങ്കിലും ആളുകൾ സത്യം തിരിച്ചറിയണം എന്നും സന്ദീപ് വാചസ്പതി വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാം സ്ഥാനം നേടി എന്ന് തള്ളിമറിച്ച വ്യവസായ മന്ത്രി പി രാജീവും അതേറ്റുപാടിയ മാധ്യമങ്ങളും അത് കേട്ട് അഴിഞ്ഞാടിയ അന്തം അണികളും ഇതൊന്ന് വായിക്കണം. വിവരാവകാശ നിയമ പ്രകാരം കിട്ടിയ മറുപടി ആണിത്.
ഡി.പി.ഐ.ടി (Department for Promotion of Industry and Internal Trade) ഇത്തരമൊരു റാങ്കിംഗ് പുറത്തിറക്കാറില്ല അതിനാൽ തന്നെ ഇത്തരമൊരു അവകാശവാദം ശുദ്ധ തട്ടിപ്പാണ്. ഈ അസംബന്ധത്തിന് മന്ത്രി തന്നെ നേതൃത്വം കൊടുത്തു എന്നതാണ് കേരളം അഭിമുഖീകരിക്കുന്ന ഗതികേട്. എ.കെ.ജി സെന്ററിന്റെ പേ റോളിൽ പേരില്ല എന്ന് ഉറപ്പുണ്ടെങ്കിൽ ഇനിയെങ്കിലും വായനക്കാരോട് യാഥാർത്ഥ്യം തുറന്ന് പറയാൻ മാദ്ധ്യമങ്ങൾ തയ്യാറാകണം.
Discussion about this post