മിക്കവാറും എല്ലാ പെണ്‍കുട്ടികളും ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുന്ന ദിനങ്ങളാണ് ആര്‍ത്തവ ദിനങ്ങള്‍. വേദനയും ആര്‍ത്തവം സംബന്ധിച്ച പ്രശ്‌നങ്ങളും എല്ലാം പെണ്‍കുട്ടികള്‍ക്ക് ആശങ്ക ഉണ്ടാക്കാറുണ്ട്. ഇതിൽ ഒന്നാണ് ആര്‍ത്തവം ഒന്നോ രണ്ടോ ദിവസം ആയി ചുരുങ്ങുന്നത്. എന്നാല്‍ ശെരിക്കും ഇത് ശ്രദ്ധിക്കേണ്ട കാര്യമാണോ..?
സാധാരണയായി, ഒരു ആർത്തവചക്രം രണ്ട് മുതൽ ഏഴ് ദിവസം വരെയാണ് നീണ്ടുനിൽക്കുക. അതിനർത്ഥം രണ്ട് ദിവസത്തെ കാലയളവ് പേടിക്കേണ്ടത് ആണ് എന്നല്ല. രണ്ട് ദിവസത്തെ ആര്‍ത്തവ ചക്രവും സാധാരണമാണ്. എന്നാല്‍, നിങ്ങളുടെ ആര്‍ത്തവ ചക്രം പെട്ടെന്ന് പതിവിലും വളരെ കുറവായി മാറുകയാണ് എങ്കിൽ അത് സൂക്ഷിക്കേണ്ട ലക്ഷണമാണ്.
ഓരോ സ്ത്രീക്കും പ്രത്യേക ആർത്തവ ചക്രം ഉണ്ട്. മിക്ക സ്ത്രീകൾക്കും മൂന്ന് മുതൽ അഞ്ച് ദിവസം വരെയാണ് കാലയളവ് ഉണ്ട്. എന്നാൽ രണ്ട് മുതൽ ഏഴ് ദിവസം വരെയുള്ള കാലയളവും സാധാരണമായി കണക്കാക്കപ്പെടുന്നു.രണ്ട് ദിവസം മാത്രം നീണ്ടുനിൽക്കുന്ന കാലയളവ് സാധാരണയായി ആശങ്കയ്ക്ക് കാരണമാകില്ല. പ്രത്യേകിച്ചും ഇത് പതിവാണെങ്കിൽ. ഹൈപ്പോമെനോറിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.
പ്രായം, സമ്മർദ്ദം, ഹോർമോൺ മാറ്റങ്ങൾ, ജീവിതശൈലി തുടങ്ങിയ ഘടകങ്ങൾ കാരണം ആർത്തവചക്രം വ്യത്യാസപ്പെടാന്‍ കാരണമാകും. ഹോർമോൺ ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നവരോ ആർത്തവവിരാമത്തോട് അടുക്കുന്നവരോ ആണെങ്കിൽ ആർത്തവചക്രത്തില്‍ വ്യത്യാസം വരാൻ സാധ്യതയുണ്ട്.
ഉയർന്ന സ്ട്രെസ് ലെവലുകൾ ആർത്തവ ചക്രത്തെ നിയന്ത്രിക്കുന്ന ഹോർമോണുകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തും.
മോശം പോഷകാഹാരം, പ്രത്യേകിച്ച് അവശ്യ പോഷകങ്ങളുടെ അഭാവം, ഹോർമോൺ ഉൽപാദനത്തെയും സൈക്കിൾ ക്രമത്തെയും ബാധിക്കും. അമിതമായ വ്യായാമം അല്ലെങ്കിൽ ദ്രുതഗതിയില്‍ ശരീരഭാരം കുറയുന്നത് ശരീരത്തിന് ഊർജ്ജം സംരക്ഷിക്കാനും പ്രത്യുൽപാദന ഹോർമോണുകളുടെ അളവ് കുറയ്ക്കാനും ആർത്തവത്തെ മൊത്തത്തിൽ കുറയ്ക്കാനും അല്ലെങ്കിൽ നിർത്താനും ഇടയാക്കും.
ശരിയായ സ്ട്രെസ് മാനേജ്മെൻ്റ്, പോഷകാഹാരം, മിതമായ വ്യായാമം എന്നിവ ഉപയോഗിച്ച് സമതുലിതമായ ജീവിതശൈലി നിലനിർത്തുന്നത് ആരോഗ്യകരമായ ആർത്തവചക്രത്തിന് നിർണായകമാണ്.
Discussion about this post