ചെന്നൈ: നടിയും നടൻ വിജയകുമാറിന്റെ മകളുമായ വനിതാ വിജയകുമാർ വിവാഹിതയാകുന്നു. സേവ് ദി ഡേറ്റിന്റെ ചിത്രങ്ങൾ പങ്കുവച്ച് താരം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. നൃത്ത സംവിധായകനും നടനുമായ റോബേർട്ട് മാസ്റ്ററാണ് വരൻ. ഈ മാസം അഞ്ചാം തിയതിയാണ് ഇവരുടെ വിവാഹം.
ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. എന്നാൽ വിവാഹ തിയതി അല്ലാതെ മറ്റൊരു വിവരവും നടി പുറത്തുവിട്ടിട്ടില്ല. വിവാഹ വേദിയെവിടെയാണെന്ന് ചോദിച്ച് നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ എത്തിയത്.
വനിതയുടെ നാലാം വിവാഹമാണ് ഇത്. 2000 ൽ ആയിരുന്നു നടിയുടെ ആദ്യ വിവാഹം. നടൻ ആകാശിനെ ആയിരുന്നു നടി വിവാഹം ചെയ്തത്. ഇതിന് ശേഷം വിവാഹമോചനം തേടി. പിന്നാലെ 2007 ൽ വ്യവസായിയായ ആനന്ദ് ജയരാജനെ വിവാഹം കഴിച്ചു. ഈ ബന്ധവും അധികകാലം നീണ്ടില്ല. 2020 ൽ ആയിരുന്നു നടിയുടെ മൂന്നാം വിവാഹം. ഫോട്ടോഗ്രാഫർ പീറ്റർ പോളായിരുന്നു നടിയുടെ ഭർത്താവ്. നടിയുടെ വിവാഹവും വിവാഹ മോചനവുമെല്ലാം വലിയ വിവാദം ആയിട്ടുണ്ട്.
Discussion about this post