തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയെനതിരെ രൂക്ഷവിമർശനവുമായി പിവി അൻവർ എംഎൽഎ. പിണറായി വിജയൻ പറയുന്നത് പച്ചക്കള്ളമാണെന്നും ഇന്നലെ കണ്ടത് അദ്ദേഹത്തിന്റെ നാടകമാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ബിജെപി,ആർഎസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയാണ് മുഖ്യമന്ത്രി അഭിമുഖം നൽകിയതെന്നും മുഖ്യമന്ത്രി ആ സ്ഥാനം ഒഴിയുന്നതാവും നല്ലതെന്നും അൻവർ പറയുന്നു.
മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പിവി അൻവർ കുറ്റപ്പെടുത്തി. വാർത്ത തെറ്റാണെങ്കിൽ എന്തുകൊണ്ട് അത് ആദ്യം പറഞ്ഞില്ല? പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറയുന്നത്. പത്രം ഇറക്കി 32 മണിക്കൂർ കഴിഞ്ഞ് ചർച്ച ആയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കരിപ്പൂർ എന്ന വാക്ക്,കോഴിക്കോട് എയർപോർട്ട് എന്ന വാക്കും ആദ്യമായി മുഖ്യമന്ത്രിയിൽ നിന്ന് കേട്ടുവെന്ന് നിലമ്പൂർ എംഎൽഎ പറഞ്ഞു.
പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും പിവി അൻവർ പ്രഖ്യാപിച്ചു. മതേതരത്വം ഉയർത്തി പിടിക്കുന്ന സെക്യുലർ പാർട്ടിയായിരിക്കും പ്രഖ്യാപിക്കുക. പാർട്ടി പ്രഖ്യാപനം അധികം വൈകില്ലെന്നും തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പിവി അൻവർ എം.എൽ.എ പറഞ്ഞു. യുവാക്കളുടെ പിന്തുണ പാർട്ടിയ്ക്ക് ഉണ്ടാകും.വന്യമൃഗ ശല്യത്തിന് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.നിലമ്പൂരിലെ വസതിയിൽ വച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അൻവർ പാർട്ടി രൂപീകരണത്തെക്കുറിച്ച് പറഞ്ഞത്. നേരത്തെ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന വാർത്തകൾ അൻവർ തള്ളിയിരുന്നു
Discussion about this post