റെക്കോർഡ് വിലയിലാണ് സ്വർണം ഇപ്പോൾ. ഒരു തരി സ്വർണം വാങ്ങണമെങ്കിൽ പോലും കയ് നിറയെ പണം കയ്യിൽ കരുതേണ്ട അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞു. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ, ജിഎസ്ടിയും പണിക്കൂലിയുമെല്ലാം ചേർത്ത് 65000 രൂപയ്ക്ക് മുകളിൽ ഒരു സ്വർണ്ണക്കടയിൽ കൊടുക്കണം. മികച്ച നക്ഷേപമായാണ് സ്വർണ്ണത്തെ കണക്കാക്കുന്നതെങ്കിലും, ഇപ്പോഴത്തെ പൊള്ളിക്കുന്ന വില എല്ലാവരെയും സ്വർണ്ണം വാങ്ങുന്നതിൽ നിന്നും വിലക്കുന്നു. എന്നാൽ, ഈ ആശങ്കക്ക് പരിഹാരമുണ്ട്. ഡിജിറ്റലായും സ്വർണ്ണം സൂക്ഷിക്കാമെന്നതാണ് ഇതിന് പരിഹാരം. എങ്ങനെയാണെന്നല്ലേ…
സ്വർണ്ണത്തിൽ നിക്ഷേപിച്ച് പണമുണ്ടാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല ഓപ്ഷനാണ് ഡിജിറ്റൽ ഗോൾഡ് എന്നത്. ഫിസിക്കൽ ഗോൾഡിന്റെ വിപണി തന്നെയാണ് ഡിജിറ്റൽ സ്വർണ്ണത്തിന്റെയും വില നിർണയിക്കുന്നത്. അതിനാൽ, തന്നെ സ്വർണ്ണവില കുറയുകയും നഷ്ടം വരുമെന്നുമുള്ള ആശങ്കയുടെ ആവശ്യമില്ല. 100 ശതമാനം ശുദ്ധവും സുരക്ഷിത മായി സൂക്ഷിക്കാവുന്നതുമാണ് ഡിജിറ്റൽ ഗോൾഡ്. ഈ നിക്ഷേപത്തിന് പൂർണമായ ഇൻഷൂറൻസ് പരിരക്ഷയുമുണ്ട്. മൊബൈൽ ഇ വാലറ്റുകൾ, ബ്രോക്കറേജ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ പോലുള്ള വെബ്‌സൈറ്റുകളിൽ നിന്നോ വിശ്വാസ്യതയുള്ള കമ്പനികളിൽ നിന്നോ നിങ്ങൾക്ക് സ്വർണ്ണം വാങ്ങാവുന്നതാണ്.
ഇപ്പോഴിതാ പ്രമുഖ ഫിൻടെക്ക് കമ്പനിയായ ഫോൺപേ ഫിനാൻഷ്യൽ പ്ലാറ്റ്‌ഫോമായ ജാറുമായി സഹകരിച്ച് ഡിജിറ്റൽ ഗോൾഡ് വാങ്ങുന്നതിനുള്ള ഡെയ്‌ലി സേവിംഗ്‌സ് ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ഈ ഫീച്ചർ വഴി, 24 കാരറ്റ് സ്വർണ്ണം ഡിജിറ്റലായി വാങ്ങാമെന്ന് ഫോൺ പേ പറയുന്നു. പ്രതിദിനം 10 രൂപ മുതൽ വാങ്ങാനും ലഭ്യമാണെന്ന് ഫോൺ പേ പറയുന്നു. പരമാവധി 5,000 രൂപ വരെ നൽകി നിങ്ങൾക്ക് ഡിജിറ്റൽ സ്വർണം വാങ്ങാനാവും. വെറും 45 സെക്കന്റിനുള്ളിൽ ഇടപാടുകൾ പൂർത്തിയാക്കാമെന്നും ഫോൺ പേ അവകാശപ്പെടുന്നു.
പ്രതിദിനം നിക്ഷേപം നടത്തണമെങ്കിൽ ഉപയോക്താക്കൾക്ക് ഓട്ടോ പേ സംവിധാനവും പ്രയോജനപ്പെടുത്താനാവും. എപ്പോൾ വേണമെങ്കിലും ഈ ഒട്ടോ പേ സംവിധാനം കാൻസൽ ചെയ്യാനും കഴിയും. നമ്മൾ നിക്ഷേപിച്ച സ്വർണ്ണം എപ്പോൾ വേണമെങ്കിലും ഓൺലൈൻ വഴി വിൽക്കുവാനോ പണം തിരികെ നേടുവാനോ സാധിക്കും. ഇതിനോടകം തന്നെ 12 കോടി ആളുകൾ ഡിജിറ്റൽ ഗോൾഡ് വഴി നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് ഫോൺ പേ പറയുന്നു.
Discussion about this post