ചെന്നൈ: സൂപ്പർ സ്റ്റാർ രജനികാന്തും മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരും ഒന്നിക്കുന്ന തമിഴ് ചിത്രമാണ് വേട്ടൈയ്യൻ. ഇതിനോടകം തന്നെ ഈ ചിത്രത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുകഴിഞ്ഞു. ഇപ്പോഴിതാ മഞ്ജുവാര്യർ ഉൾപ്പെടെ സിനിമയിലെ താരങ്ങൾ വാങ്ങുന്ന പ്രതിഫലമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
സിനിമയിൽ രജനികാന്തിനും മഞ്ജുവിനും പുറമേ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, ദുഷാര വിജയൻ, റിതിക സിംഗ് എന്നിവരാണ് ഉള്ളത്. എന്നാൽ ഇവരിൽ ഏറ്റവും കൂടുതൽ പ്രതിഫലം ഉള്ളത് രജനികാന്തിനാണ്. നൂറ് കോടിയ്ക്ക് മുകളിലാണ് സിനിമയിൽ അഭിനയിക്കുന്നതിന് താരം വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.
രജനികാന്തിനെ കഴിഞ്ഞാൽ പ്രതിഫലം ഏറ്റവും കൂടുതലായി ഉള്ളത്. ഏഴ് കോടി രൂപയാണ് അമിതാഭ് ബച്ചൻ വാങ്ങുന്നത്. ഫഹദ് ഫാസിലിന് അഞ്ച് കോടിയാണ് സിനിമയിലെ പ്രതിഫലം. പുഷ്പ, മാമന്നൻ, വിക്രം, ആവേശം എന്നീ സിനിമകളിലെ പ്രകടനം ആണ് അദ്ദേഹത്തിന്റെ താരമൂല്യം ഉയർത്തിയത്. നടി മഞ്ജു വാര്യർക്ക് 85 ലക്ഷം രൂപയാണ് പ്രതിഫലം. റിതിക സിംഗ് 25 ലക്ഷം രൂപയും പ്രതിഫലമായി വാങ്ങുന്നുണ്ട്. അഞ്ച് കോടി രൂപയാണ് റാണ സിനിമയിൽ പ്രതിഫലമായി വാങ്ങുന്നത്. ഇതിൽ രജനികാന്തിന്റെ പ്രതിഫലം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. രജനികാന്തിന്റെ 170ാമത്തെ ചിത്രമാണ് വേട്ടൈയ്യൻ.
Discussion about this post