ദോശയും ഇഡ്ഡലിയുമെല്ലാം ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. എന്നാൽ, ഇതിനുള്ള മാവ് അരക്കൽ എന്നുള്ളത് കുറച്ച് പണിയുള്ള കാര്യമാണ്. ഇനി മാവ് അരച്ചാൽ തന്നെ നല്ല സ്വാദ് കിട്ടുക എന്നതും കുറച്ച് ബുദ്ധിമുട്ടാണ്. കട്ടിയായി പോവുന്നു, പുളിച്ചു പോവുന്നു, സ്വാദില്ല, അങ്ങനെ ഒട്ടേറെ പരാതികൾ വീട്ടമ്മമാർ കേൾക്കാറുണ്ട്. എന്നാൽ, ഒരു സിമ്പിൾ ട്രിക്ക് മതി ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ..
ഇഡ്ഡലിക്കും ദോശക്കും അരക്കുമ്പോൾ സോഫ്റ്റ് ആവാനായി അരിക്കും ഉഴുന്നിനും ഒപ്പം നമ്മൾ ചോറ് കൂടി ചേർക്കാറുണ്ട്. എന്നാൽ, ഇനി ഇവയ്‌ക്കെല്ലാം ഒപ്പം കുറച്ച് ഐസ് ക്യൂബുകൾ കൂടി ചേർത്ത് അരച്ചു നോക്കൂ.. മിക്‌സിയിൽ അരിയും ഉഴുന്നും ഇടുന്നതിനൊപ്പം വെള്ളത്തിന് പകരം കുറച്ച് ഐസ് ക്യൂബുകൾ ഇട്ട് അരക്കുക. ഇങ്ങനെ ചെയ്താൽ അരിയും ഉഴുന്നും അരക്കുമ്പോൾ ചൂടാവുന്നത് തടയാം. മാവ് അരക്കുമ്പോൾ ചൂടാകുന്നതാണ് മാവ് പെട്ടെന്ന് പുളിക്കാൻ കാരണമാകുന്നത്. ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ചാലും ഇത് പെട്ടെന്ന് പുളിക്കുകയും ഉപയോഗശൂന്യമാവുകയും ചെയ്യും. ഇതിന് ഒഴിവാക്കാൻ ഇങ്ങനെ ഐസ് ചേർത്താൻ മതി.
ഇനി മാവ് പെട്ടെന്ന് പുളിച്ചുപോവാതെ സൂക്ഷിക്കാൻ വെറ്റില ഉപയോഗിക്കുന്നതും നല്ലതാണ്. നന്നായി കഴുകി വൃത്തിയാക്കിയ വെറ്റില അരച്ചുവച്ചിരിക്കുന്ന മാവിന് മുകളിലായി വക്കുക. ഇനിയിത് അടച്ച് ഫ്രിഡ്ജിൽ സൂഷിച്ചാൽ മതി. എത്രനാൾ വേണ മെങ്കിലും മാവ് പുളിക്കാതെ ഇരിക്കും.
Discussion about this post