ഇസ്ലാമാബാദ്: പെൺകുട്ടികൾ സ്റ്റേജിലേക്ക് കയറിയതിന്റെ പേരിൽ ക്ഷുഭിതനായി വേദിവിട്ട് വിവാദ മത പ്രാസംഗികൻ സാക്കിർ നായിക്. അനഥാരായ പെൺകുട്ടികൾക്ക് പുരസ്‌കാരം നൽകുന്നതിന് വേണ്ടി സംഘടിപ്പിച്ച ചടങ്ങിനിടെയായിരുന്നു സംഭവം. പെൺകുട്ടികൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത് ഇസ്ലാമിക നിയമങ്ങൾക്ക് എതിരാണെന്ന് വേദിവിട്ടതിന് കാരണമായി സാക്കിർ നായിക് വിശദീകരിച്ചു.
നിലവിൽ പാകിസ്താനിലാണ് സാക്കിർ നായിക്ക് ഉള്ളത്. ഇസ്ലാമാബാദിൽ സാക്കിർ നായിക്കിനെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ചാരിറ്റി സംഘടന സംഘടിപ്പിച്ച പരിപാടിയ്ക്കിടെ ആയിരുന്നു ഇയാൾ വേദിവിട്ടത്. പഠനത്തിലും മറ്റ് രംഗങ്ങളിലും മിടുക്കരായ അനാഥ ബാലികമാരെ ആദരിക്കുന്ന ചടങ്ങായിരുന്നു അത്. സാക്കിർ നായിക്കിൽ നിന്നും ആദരം ഏറ്റുവാങ്ങാനായി സംഘാടകർ വിളിച്ചത് പ്രകാരം പെൺകുട്ടികൾ സ്റ്റേജിലേക്ക് കയറിവന്നു. ഇത് കണ്ട സാക്കിർ നായിക്ക് ക്ഷുഭിതനായി വേദിയിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.
സംഘാടകർ പിന്നാലെചെന്ന് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാക്കിൻ നായിക്ക് വഴങ്ങിയില്ല. പെൺകുട്ടികൾ ഇങ്ങനെ പൊതുവേദിയിലേക്ക് കയറി വരുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന് ഇയാൾ അനുനയിപ്പിക്കാൻ ശ്രമിച്ചവരോട് പ്രതികരിച്ചു. ഊരും പേരും അറിയാത്ത പെൺകുട്ടികളെ മക്കൾ എന്ന് വിളിച്ചതും അംഗീകരിക്കാൻ കഴിയില്ലെന്നും സാക്കിർ നായിക്ക് പറഞ്ഞു.
Pakistan: Islamist Zakir Naik left the stage upon seeing a few orphan girls on stage. He said it was haram. He also scolded the announcer for addressing those girls as 'daughters,' as it is against Islamic principles.
He is one of the biggest reasons behind the radicalization of… pic.twitter.com/lqDtcmIx4l
— Mr Sinha (@MrSinha_) October 2, 2024
Discussion about this post