പത്തനംതിട്ട: ഡ്രൈ ഡേയിൽ അനധികൃതമായി മദ്യ വിൽപ്പന നടത്തിയ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. കുമ്പഴ സ്വദേശി സുധീഷാണ് അറസ്റ്റിലായത്. മാസങ്ങൾക്ക് മുൻപാണ് ഇയാൾ സിപിഎമ്മിൽ ചേർന്നത്.
മലയാലപ്പുഴയിൽ ഇന്നലെയായിരുന്നു സംഭവം. ഗാന്ധിജയന്തി ആയതിനാൽ ഡ്രൈ ഡേ ആയിരുന്നു. ഓട്ടോയിൽ ആയിരുന്നു ഇയാൾ അനധികൃത മദ്യവിൽപ്പന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു സുധീഷിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂണിലാണ് ഇയാൾ സിപിഎമ്മിൽ ചേർന്നത്. കാപ്പ കേസ് പ്രതിയായ ഇഡ്ഡലി എന്ന ശരൺ ചന്ദ്രനൊപ്പമായിരുന്നു ഇയാളുടെ പാർട്ടി പ്രവേശനം. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇവരെ മാലയിട്ട് പാർട്ടിയിലേക്ക് സ്വീകരിച്ചത്. ഇവർക്കൊപ്പം സിപിഎമ്മിൽ ചേർന്ന മറ്റൊരാളെ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post