ചെന്നൈ: ശങ്കറിന്റെ സംവിധാനത്തിൽ കമൽ ഹാസൻ നായകനായി എത്തുന്ന ചിത്രം ഇന്ത്യൻ 3 തിയറ്ററുകളിൽ റിലീസ് ചെയ്യില്ല. ചിത്രം നേരിട്ട് ഒടിടി റിലീസ് ചെയ്യുകയാണെന്നാണ് റിപ്പോർട്ടുകൾ. മാസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ഇന്ത്യൻ 2 തിയറ്ററുകളിൽ വൻ പരാജയം ആയിരുന്നു.
സിനമയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒടിടി പ്ലാറ്റ്‌ഫോമമായ നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഏകദേശം 200 കോടി രൂപ ചിലവിട്ടാണ് ഇന്ത്യൻ 3 യുടെ ഡിജിറ്റൽ റൈറ്റ്‌സ് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ 2 വിന്റെ ഒടിടി വിതരണക്കാരും നെറ്റ്ഫ്‌ളിക്‌സ് ആണ്.
സ്വാതന്ത്ര്യത്തിനും മുൻപുള്ള കാലഘട്ടമാണ് സിനിമയുടെ പശ്ചാത്തലം. സിനിമയിൽ വീരശേഖരൻ എന്ന കഥാപാത്രത്തെയാണ് കമൽ ഹാസൻ അവതരിപ്പിക്കുന്നത്. കാജൾ അഗർവാൾ ആണ് അമൃതവല്ലിയായി എത്തുന്നത്. ഇന്ത്യൻ 3 വാർമോഡ് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്.
Discussion about this post