ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെയും വിഡി സതീശനെയും വിമർശിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. പ്രതിപക്ഷനേതാവായ വിഡി സതീശന്റെ കഴിവുകേട് കൊണ്ട് മാത്രം ആണ് പിണറായി വിജയൻ സുഖിച്ചുവാഴുന്നതെന്ന് ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ചിരിച്ചിട്ട് മറുപടി പറഞ്ഞിട്ട് കാര്യമില്ല, കാര്യം തുറന്നു പറയണമെന്നാണ് വി.ഡി സതീശൻ പറയുന്നത്. എടോ വി.ഡി സതീശാ, തന്റെ കഴിവുക്കേട് ഒന്നുകൊണ്ട് മാത്രമാണ് കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിൽ പിണറായി വിജയൻ ഇങ്ങനെ സുഖിച്ച് വാഴുന്നത്. വിഡി സതീശനും പാർട്ടികാർക്കും മുഖ്യമന്ത്രി ചെയ്യുന്ന ഈ വൃത്തിക്കേടുകളെ കുറിച്ചെല്ലാം ബോധ്യമുണ്ടായിട്ടും മുഖ്യമന്ത്രിക്ക് തണലൊരുക്കുന്ന പരിപാടിയുമായിട്ടാണ് അവർ മുന്നോട്ട് പോകുന്നതെന്ന് ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
പിണറായി വിജയന്റെ പ്രേമ ഭാജനമാണ് വി.ഡി.സതീശനെന്ന് ശോഭസുരേന്ദ്രൻ പരിഹസിച്ചു.പിണറായി ഇടയ്ക്കിടെ വി.ഡി. സതീശന് തുണ്ട് കടലാസിൽ കത്തയക്കും. വിഷയങ്ങൾ വഴിതിരിച്ചുവിടാനുള്ള കാര്യമാണ് ആ കത്തിൽ ഉണ്ടാവുക. അങ്ങനെ ഒന്നാണ് പൂരം കലക്കിയതിനെ കുറിച്ചുള്ള സതീശന്റെ കഥയെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.
പിണറായി വിജയനും പി.വി.അൻവറും കെ.ടി. ജലീലുമെല്ലാം ചേരുന്നതാണ് കള്ളക്കടത്ത് സംഘമാണെന്ന് ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Discussion about this post