ചെന്നൈ: ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് പിന്നാലെ അതി വൈകാരിക കുറിപ്പുമായി തമിഴ് സൂപ്പർതാരം രജനികാന്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മെഗാസ്റ്റാർ അമിതാഭ് ബച്ചനും തന്നെ ആശുപത്രിയിൽ സന്ദർശിച്ചവർക്കും രജനികാന്ത് നന്ദിയറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിതാഭ് ബച്ചനും താരം പ്രത്യേകം ഒരു പോസ്റ്റിലൂടെ നന്ദിയറിയിക്കുകയായിരുന്നു. താങ്കളുടെ കരുതലിനും തന്റെ ആരോഗ്യം സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചതിനും നന്ദിയറിയിക്കുകയാണെന്നായിരുന്നു മോദിയെ മെൻഷൻ ചെയ്തുള്ള പോസ്റ്റിൽ രജനികാന്ത് കുറിച്ചു.അസുഖബാധിതനായ സമയത്ത് വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്ന് ആശംസ അറിയിച്ച രാഷ്ട്രീയസുഹൃത്തുക്കൾക്കും സിനിമയിലെ സഹപ്രവർത്തകർക്കും മാദ്ധ്യമപ്രവർത്തകർക്കും നന്ദി അറിയിക്കുകയാണെന്ന് രജനികാന്ത് പറഞ്ഞു. തന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിച്ച ആരാധകർക്ക് പ്രത്യേകം നന്ദി അറിയിക്കുകയാണെന്നും രജനികാന്ത് പറഞ്ഞു
കടുത്ത വയറു വേദനയെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെങ്കിലും തുടർന്നുള്ള പരിശോധനയിൽ താരത്തിൻറെ ഹൃദയത്തിൻറെ പ്രധാന രക്തക്കുഴലിൽ വീക്കം കണ്ടെത്തിയിരുന്നു
അതേസമയം ‘കൂലി’ ആണ് രജനികാന്തിൻറേതായി അണിയറയിൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനികാന്ത് അഭിനയിച്ച് വരികയാണ്. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ‘വേട്ടയ്യൻ’ ആണ് താരത്തിൻറേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഒക്ടോബർ 10ന് ലോകമൊട്ടാകെയുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.
Discussion about this post