ചെങ്ങന്നൂർ: എടിഎം കവർച്ചയ്ക്ക് ശ്രമിച്ച യുവാവ് പിടിയിൽ. താമരക്കുളം ചത്തിയറ തെക്ക് മുറിയിൽ രാജുഭവനത്തിൽ അഭിറാം എന്ന 20 കാരനാണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച മൂന്നരയോടെ എസ്ബിഐ വള്ളികുന്നം ശാഖ എടിഎം കവർച്ച ചെയ്യാനാണ് യുവാവ് ശ്രമിച്ചത്.
കാമുകിയുടെ സ്വർണപ്പണയം എടുത്തുനൽകാനായി പണം കണ്ടെത്താനായിരുന്നു കവർച്ചയ എടിഎം തകർക്കാൻ ശ്രമിക്കുന്നതിനിടെ അലാം മുഴങ്ങി.തോടെ ഇയാൾ രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ജൂണിൽ കാമുകിയുടെ മോതിരം വാങ്ങി 11,000 രൂപയ്ക്ക് യുവാവ് പണയം വച്ചു. കാമുകി സ്വർണമാവശ്യപ്പെട്ടതോടെ തിരിച്ചെടുത്തു നൽകാൻ എടിഎം കവർച്ച ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. വാഹനത്തിന്റെ നമ്പർ സിസിടിവിയിൽ പതിയാതിരിക്കാൻ ഇടറോഡുകളിലൂടെ സഞ്ചരിച്ച യുവാവിൽ നിന്നും സ്‌കൂട്ടർ,കമ്പിപ്പാര,ജാക്കറ്റ് വസ്ത്രങ്ങൾ,മുഖംമൂടി,ചെരിപ്പ് എന്നിവ കണ്ടെത്തി.
സംഭവം നടന്ന് രണ്ട് ദിവസം തികയും മുൻപേ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. യുവാവിനെ കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Discussion about this post