കൊച്ചി: മലയാളികൾക്ക് സുപരിചിതയായ താരമാണ് പ്രിയാമണി. മലയാളത്തിലെന്ന പോലെ അന്യഭാഷാ ചിത്രങ്ങളിലും പ്രിയാമണി തന്റെ സാന്നിദ്ധ്യമറിയിച്ചിരുന്നു. ഇവന്റ് മാനേജരായ മുസ്തഫ രാജിനെയാണ് താരം വിവാഹം കഴിച്ചത്. 2017 ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം തനിക്ക് വന്ന നെഗറ്റീവ് കമന്റുകൾ മനസുമടുപ്പിക്കുന്നവയായിരുന്നുവെന്ന് താരം പറയുന്നു.
ദീർഘകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവിവാഹം. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തനിക്ക് മുസ്തഫയുമായുള്ള ബന്ധത്തിന്റെ പേരിൽ നേരിടേണ്ടി വന്ന ട്രോളുകളെ കുറിച്ച് തുറന്നുപറയുകയാണ് താരം. കുടുംബത്തിന്റെ സമ്മതത്തോടെ വിവാഹനിശ്ചയത്തെ കുറിച്ചുള്ള വിവരങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാൻ ഏറെ ആവേശമായിരുന്നു. എന്നാൽ തനിക്ക് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വരും. നിങ്ങളുടെ കുട്ടികൾ തീവ്രവാദികളാകും പോലുള്ള സന്ദേശങ്ങളാണ് ലഭിച്ചതെന്ന് താരം പറയുന്നു.
ഈദിന് പോസ്റ്റ് ചെയ്ത ചിത്രം കണ്ട് പലരും താൻ മുസ്ലീം മതം സ്വീകരിച്ചെന്ന് കമന്റ് ചെയ്തു. താൻ മതം മാറിയോ എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം. അത് തന്റെ തീരുമാനമാണ്. വിവാഹത്തിന് മുൻപ് തന്നെ താൻ മതം മാറില്ലെന്ന് മുസ്തഫയെ അറിയിച്ചിരുന്നു. താൻ ഒരു ഹിന്ദുവായി ജനിച്ചയാളാണെന്നും എല്ലായ്പ്പോഴും തന്റെ വിശ്വാസത്തെ പിന്തുടരുമെന്നും പ്രിയാമണി വ്യക്തമാക്കി.
ഭർത്താവും താനും ഇപ്പോൾ മൂന്ന് മാസത്തിലൊരിക്കലേ കാണാറുള്ളൂയെന്നും താരം വ്യക്തമാക്കി.ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിൽ ഞങ്ങളുടെ ഏറ്റവും വലിയ ഗുണം എന്താണെന്ന് വച്ചാൽ ഞങ്ങൾ എന്നും പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്തു. ലഭിക്കുന്ന ഓരോ മിനുട്ടിലും ഞങ്ങൾ മെസേജയക്കും. ഒരു ദിവസം ചെയ്യാൻ പോകുന്ന എല്ലാ കാര്യങ്ങളും ഭർത്താവിനോട് പറയും. തിരിച്ച് ഇങ്ങോട്ടും. വൈകുന്നേരം വീഡിയോ കോളിലൂടെയോ ഓഡിയോ കോളിലൂടെയോ കുറച്ച് സമയം സംസാരിക്കാൻ പറ്റുമെന്ന് താരം പറയുന്നു. ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിൽ ഞങ്ങളുടെ ഏറ്റവും വലിയ പ്ലസ് എന്തെന്നാൽ ഞങ്ങൾ എപ്പോഴും പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്തു. ലഭിക്കുന്ന ഓരോ മിനുട്ടിലും ഞങ്ങൾ മെസേജയക്കും. ഒരു ദിവസം ചെയ്യാൻ പോകുന്ന എല്ലാ കാര്യങ്ങളും ഭർത്താവിനോട് പറയും. തിരിച്ച് ഇങ്ങോട്ടും. വൈകുന്നേരം വീഡിയോ കോളിലൂടെയോ ഓഡിയോ കോളിലൂടെയോ കുറച്ച് സമയം സംസാരിക്കാൻ പറ്റും. മൂന്ന് മാസത്തിലൊരിക്കൽ കാണുമെന്നും താരം കൂട്ടിച്ചേർത്തു
ആദ്യം അദ്ദേഹം ഇവന്റ് ബിസിനസ് ആയിരുന്നു ചെയ്തിരുന്നത്. അത് കാരണം മൂന്നോ നാലോ മണിക്കൂർ മാത്രമാണ് അദ്ദേഹത്തിന് ഉറങ്ങാൻ കഴിഞ്ഞത്. കോവിഡിന് ശേഷം സ്ഥാപനങ്ങൾ നിർത്തി. ഇപ്പോൾ അദ്ദേഹം സഹോദരനൊപ്പം യുഎസിൽ ഓയിൽ ആന്റ് ഗ്യാസ് ബിസിനസിലാണെന്ന് താരം പറയുന്നു.
Discussion about this post