എറണാകുളം: എടയാറിലെ വ്യവസായ മേഖലയിലെ കമ്പനിയിൽ പൊട്ടിത്തെറി. സംഭവത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു പൊട്ടിത്തെറി ഉണ്ടായത്. മൃഗക്കൊഴുപ്പ് സംസ്‌കരിക്കുന്ന കമ്പനിയിൽ ആയിരുന്നു സ്‌ഫോടനം. സംഭവ സമയം നിരവധി തൊഴിലാളികൾ സ്ഥലത്ത് ഉണ്ടായിരുന്നു. കമ്പനിയ്ക്കുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത് എന്നാണ് സൂചന.
വിവരം ലഭിച്ചതിന് പിന്നാലെ ഫയർഫോഴ്‌സും പോലീസും സ്ഥലത്ത് എത്തി. പരിക്കേറ്റവരെ പോലീസ് സംഘം എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ ഒഡീഷ സ്വദേശി അജയ് കുമാർ ആണ് മരിച്ചത്. ഇയാളുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പൊട്ടിത്തെറിയിൽ കമ്പനി കെട്ടിടത്തിന് സാരമായ കേടുപാടുകൾ ഉണ്ട്.
Discussion about this post