സിനിമാ പ്രേമികൾ ഓർത്തുവക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുള്ള താരങ്ങളാണ് പ്രിയാ മണിയും വിദ്യാ ബാലനും. ഇരുവരും രണ്ട് വ്യത്യസ്ത ഭാഷകളിലാണ് കൂടുതൽ തിളങ്ങിയിട്ടുള്ളതെങ്കിലും എല്ലാ ഭാഷകളിലും രണ്ട് പേർക്കും ഒരുപോലെ ഫാൻബേസുണ്ട് എന്നതാണ് സത്യം. എന്നാൽ, ഇരുവരും വളരെ അടുത്ത ബന്ധുക്കളാണെന്ന് സിനിമാ മേഖലയ്ക്ക് അകത്തും പ്രേഷകർക്കും ഒരുപോലെ അറിയാത്ത കാര്യമാണ്. തങ്ങൾ തമ്മിലുള്ള ബന്ധത്തെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രിയാ മണ
പ്രിയാ മണിയുടെയും വിദ്യാ ബാലന്റെയും മുത്തച്ഛന്മാർ സഹോദരങ്ങളാണ്. എന്നാൽ, ഇരുവർക്കും അങ്ങനെ കാണാൻ അവസരം ലഭിച്ചിട്ടില്ല. രണ്ട് തവണ മാത്രമാണ് തങ്ങൾ നേരിട്ട് കണ്ടിട്ടുള്ളതെന്ന് പ്രിയാ മണി പറയുന്നു. ‘ എന്റെ അച്ഛന്റെ ബന്ധത്തിൽ നിന്നുള്ള കസിനാണ് വിദ്യാ ബാലൻ. എന്റെയും വിദ്യയുടെയും മുത്തച്ഛന്മാർ സഹോദരങ്ങളാണ്. വിദ്യയുടെ മുത്തച്ഛനാണ് അതിൽ മൂത്തത്’- പ്രിയ പറഞ്ഞു.
തങ്ങൾക്ക് രണ്ട് തവണ മാത്രമാണ് കാണാൻ സാധിച്ചിട്ടുള്ളത്. ഒന്ന് ഒരു ഫിലിം ഫെയറിൽ വച്ചാണ്. വിദ്യയാണ് തനിക്ക് അന്ന് പുരസ്‌കാരം സമ്മാനിച്ചത്. വിശാഖപട്ടണത്ത് വച്ചാണ് പരിപാടി നടന്നത്. എൻടിആറിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു സിനിമയിൽ അന്നവർ അഭിനയിച്ചിരുന്നു. അവരും പുരസ്‌കാരം വാങ്ങാൻ എത്തിയതാണെന്നാണ് ഓർമ. അന്ന് സ്‌റ്റേജിൽ വച്ചാണ് ആദ്യമായി വിദ്യയോട് സംസാരിക്കുന്നത്. വളരെ സ്‌ഹേത്തോടെയാണ് അവരന്ന് പെരുമാറിയതെന്ന് പ്രിയ വ്യക്തമാക്കി.
പിന്നീട് ഷാരൂഖ് ഖാന്റെ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ പാർട്ടിയിലാണ് വീണ്ടും തങ്ങൾ കാണുന്നത്. അന്നും ഏറെ സ്‌നേഹത്തോടെയാണ് തന്നോട് അവർ പെരുമാറിയതെന്ന് പ്രിയാ മണി പറയുന്നു. വിദ്യയുമായി നേരിട്ട് ബന്ധമില്ലെങ്കിലും അവരുടെ അച്ഛനെ മുംബൈയിൽ പോവുമ്പോഴെല്ലാം ചെന്ന് കാണാറുണ്ടെന്നും താനം കൂട്ടിച്ചേർത്തു.
Discussion about this post