ന്യൂയോർക്ക്: വരാനിരിക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും വോട്ട് ചെയ്തുകൊണ്ട് ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ വംശജയായബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. നിലവിൽ ബഹിരാകാശ നിലയത്തിന്റെ കമാൻഡറായി സേവനമനുഷ്ടിക്കുന്ന സുനിത വില്യംസ് ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഏകദേശം 400 കിലോമീറ്റർ അകലെ നിന്നും തന്റെ ജനാധിപത്യ അവകാശം വിനിയോഗിക്കും. നാസ ബഹിരാകാശ ബഹിരാകാശയാത്രികരെ ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നും തന്നെ വോട്ട് രേഖപ്പെടുത്താൻ അനുവദിക്കുന്ന ഒരു ബിൽ ടെക്‌സസ് 1997ൽ പാസാക്കിയ സന്ന് മുതൽ തന്നെ ഇത്തരം വോട്ടിംഗ് രീതി നിലവിലുണ്ട്.
2020ലെ തിരഞ്ഞെടുപ്പിൽ മിർ ബഹിരാകാശ നിലയത്തിൽ നിന്നും വോട്ട് ചെയ്ത ആദ്യത്തെ അമേരിക്കക്കാരനായ ഡേവിഡ് വുൾഫ്, അടുത്തിടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും വോട്ട് ചെയ്ത കേറ്റ് റൂബിൻസ് തുടങ്ങിയ ബഹിരാകാശ യാത്രികരുടെ പാത പിന്തുടർന്ന് സുനിത വില്യംസും ബഹിരാകാശ വോട്ടർമാരുടെ പട്ടികയിൽ ചേരും.
നാസയുടെ അത്യാധുനിക സ്‌പേസ് കമ്മ്യൂണിക്കേഷൻ ആൻഡ് നാവിഗേഷൻ പ്രോഗ്രാമിനെ ആശ്രയിച്ചാണ് സുനിത വില്യംസിന്റെ വോട്ടിംഗ്. ബഹിരാകാശത്ത് നിന്നും വോട്ട് ചെയ്യുന്നതിനായി ആദ്യം സുനിത വില്യംസ് ഒരു ഫെഡറൽ പോസ്റ്റ് കാർഡ് അപേക്ഷ പൂർത്തിയാക്കും. ഇത് ലഭിച്ചുകഴിഞ്ഞാൽ, ബഹിരാകാശനിലയത്തിലെ കംപ്യൂട്ടർ സിസ്റ്റത്തിൽ അവർ ഇലക്‌ട്രോണിക് ബാലറ്റ് പൂരിപ്പിക്കും. ഈ പോസ്റ്റൽ ബാലറ്റ് ട്രാക്കിംഗ് ആൻഡ് ഡാറ്റ റിലേ സാറ്റലൈറ്റ് സിസ്റ്റം ഉപയോഗിച്ച് എജൻസിയുടെ നെറ്റ്‌വർക്കിലൂടെ സഞ്ചരിക്കും. ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്ററിലെ മിഷൻ കൺട്രോൾ സെന്ററിലേക്ക് സുരക്ഷിതമായി എത്തിക്കുന്നതിന് മുമ്പായി ആദ്യം ഈ വോട്ട് ന്യൂ മെക്‌സിക്കോയിലെ നാസയുടെ വൈറ്റ് സാൻഡ്‌സ് ടെസ്റ്റ് ഫെസിലിറ്റിയിലെ ഗ്രൗണ്ട് ആന്റിനയിലേക്ക് കൈമാറും.
ഹൂസ്റ്റണിൽ എത്തിയ വോട്ട് എൻക്രിപ്റ്റ് ചെയ്യുകയും ഇവിടെ നിന്നും പ്രൊസസിംഗിനായി ഉചിതമായ കൗണ്ടി ക്ലർക്കിന് അയക്കും. വോട്ടിന്റെ സമഗ്രത ഉറപ്പാക്കുന്നതിനായി സുനിതാ വില്യംസിനും കൗണ്ടി ക്ലർക്കിനും മാത്രമേ ബാലറ്റ് പരിശോധിക്കാൻ അനുവാദമുള്ളൂ.
Discussion about this post