കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടന്മാർ ബോളിവുഡ് ഇന്റസ്ട്രിയിൽ മാത്രമല്ല. ഇപ്പാൾ തെന്നിന്ത്യൻ താരങ്ങളും ഇതിൽ മുന്നേറുകയാണ്. ബോക്‌സ് ഓഫീസിലും മേക്കിങ്ങിലും കണ്ടന്റിലും ക്വാളിറ്റി മാത്രമല്ല പ്രതിഫല കാര്യത്തിലും വൻ മാറ്റമാണ് വന്നിരിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻമാരുടെ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുകയാണ്.
10 നടന്മാരുടെ പേരാണ് പുറത്ത് വന്നിരിക്കുന്നത്. സെപ്റ്റംബർ മാസം വരെയുള്ള റിപ്പോർട്ടാണ് പുറത്ത് വിട്ടിരിക്കുന്നത്. ലിസ്റ്റിൽ ഭൂരിഭാഗവും തെന്നിന്ത്യൻ താരങ്ങളാണ് . 60 കോടി മുതൽ 275 കോടി വരെയാണ് ലിസ്റ്റിലെ താരങ്ങളുടെ പ്രതിഫല കണക്കുകൾ.
ഒന്നാം സ്ഥാനത്തുള്ളത് തമിഴകത്തിന്റെ ദളപതി വിജയ് ആണ്. 130 മുതൽ 275 കോടി വരെയാണ് വിജയ് ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങിക്കുന്ന പ്രതിഫലം . അടുത്തിടെ റിലീസ് ചെയ്ത വിജയുടെ ചിത്രമാണ് ദ ഗോട്ട്. ചിത്രത്തിനായി 200 കോടിയായിരുന്നു വിജയിയുടെ പ്രതിഫലം. കരിയറിലെ അവസാന ചിത്രമായ ദളപതി 69ൽ ഏകദേശം 275 കോടിയാണ് വിജയ് വാങ്ങിക്കുന്നതെന്നാണ് നേരത്തെ എന്റർടെയ്ൻമെന്റെ സൈറ്റായ കോയ്‌മോയ് റിപ്പോർട്ട് ചെയ്തത്.
പട്ടികയിലെ രണ്ടാം സ്ഥാനക്കാരൻ ഷാരൂഖ് ഖാൻ ആണ്. 150 മുതൽ 250 കോടി വരെയാണ് ഷാരൂഖിന്റെ പ്രതിഫലം. മൂന്നാമത് രജനികാന്ത് ആണ്. 115 മുതൽ 270 കോടി വരെയാണ് ഇദ്ദേഹത്തിന്റെ പ്രതിഫല കണക്ക്. ആമിർ ഖാൻ(100 മുതൽ 275 കോടി), പ്രഭാസ്(100 മുതൽ 200 കോടി), അജിത് കുമാർ(105 മുതൽ 165 കോടി), സൽമാൻ ഖാൻ(100 മുതൽ 150 കോടി), കമൽ ഹാസൻ(100 മുതൽ 150കോടി), അല്ലു അർജുൻ(100 മുതൽ 125 കോടി), അക്ഷയ് കുമാർ(60 മുതൽ 145 കോടി) എന്നിങ്ങനെയാണ് യഥാക്രമം നാല് മുതൽ പത്ത് വരെയുള്ള താരങ്ങളുടെ പ്രതിഫല കണക്ക്.













Discussion about this post