ഹരിയാന, ജമ്മുകശ്മീർ സംസ്ഥാനങ്ങൾ ആര് ഭരിക്കുമെന്ന് ഇന്നറിയാം. രണ്ട് നിയമസഭകളിലേക്കും നടന്ന തിരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ ഇന്ന് രാവിലെ ആരംഭിക്കും.
രാവിലെ 8 മണിയോടെ വോട്ടെണ്ണൽ തുടങ്ങും. എട്ടരയോടെ ആദ്യ ഫല സൂചനകൾ പുറത്തുവരും. പത്ത് മണിയോടെ രണ്ടിടങ്ങളിലും ചിത്രം തെളിയുമെന്നാണ് പ്രതീക്ഷ.രണ്ട് സംസ്ഥാനങ്ങളിലും 90 വീതം നിയമസഭ സീറ്റുകളാണുള്ളത്. ഒറ്റഘട്ടമായി നടന്ന ഹരിയാന തെരഞ്ഞെടുപ്പിൽ 67.90 ശതമാനം പോളിംഗും, മൂന്ന് ഘട്ടമായി നടന്ന ജമ്മുകശ്മീർ തിരഞ്ഞെടുപ്പിൽ 63.45 ശതമാനവും പോളിംഗുമാണ് രേഖപ്പെടുത്തിയത്.
ഹരിയാനയിൽ 2019ൽ ബിജെപി 40 സീറ്റും ജെജെപി 10 സീറ്റും നേടിയപ്പോൾ ജെജെപിയുടെ പിന്തുണയോടെ ബിജെപിയാണ് സർക്കാർ രൂപീകരിച്ചത്. ജമ്മു കശ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യത്തിനാണ് അഭിപ്രായ സർവേകളിൽ നേരിയ മുൻതൂക്കം. എന്നാൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെയും സ്വതന്ത്രരുടെയും പിന്തുണ ബിജെപിക്ക് നിർണായകമാകും.
Discussion about this post