എറണാകുളം: ഗുണ്ടാനേതാവിന്റെ ലഹരിപാർട്ടിയിൽ പങ്കെടുത്തുവെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ പ്രയാഗ മാർട്ടിന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറി വൈറലാവുന്നു. കഴിഞ്ഞ ദിവസമാണ് ഗുണ്ടാനേതാവ് ഓം പ്രകാശ് കൊച്ചിയിൽ നടത്തിയ ലഹരിപാർട്ടിയിൽ സിനിമാ താരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും പങ്കെടുത്തുവെന്ന പോലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നത്. ഈ വാർത്തകൾ ചർച്ചയായി മാറുന്നതിനിടെയാണ് പ്രയാഗയുടെ ഇൻസ്റ്റഗ്രാം സ്‌റ്റോറി.
വാർത്തകളോടുള്ള പ്രയാഗയുടെ പ്രതികരണമെന്ന നിലയിലാണ് സ്‌റ്റോറി പ്രചരിക്കുന്നത്. ഹഹ ഹിഹി ഹുഹു എന്നെഴുതിയ ബോർഡ് ആണ് താരം സ്‌റ്റോറിയായി ഇട്ടിരിക്കുന്നത്. വാർത്തകളെ പരിഹാസത്തോടെയാണ് കാണുന്നത് എന്നാണ് സ്‌റ്റോറിയിൽ നിന്നും മനസിലാക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം ലഹരിക്കേസുമായി ബന്ധപ്പെട്ട ആരോപണം നിഷേധിച്ച് പ്രയാഗയുടെ അമ്മ ജിജി മാർട്ടിൻ രംഗത്ത് വന്നിരുന്നു. അവൾക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് അമ്മ പറഞ്ഞത്.
കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഓം പ്രകാശ് ലഹരിപാർട്ടി നടത്തിയ മുറിയിൽ കഴിഞ്ഞ ദിവസമാണ് പോലീസ് റെയ്ഡ് നടത്തിയത്. ഇതിന് പിന്നാലെ ഇയാളെയും കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് മുറികളായിരുന്നു ഇവർ ബുക്ക് ചെയ്തിരുന്നത്. മുറികളിൽ നിന്നും അളവിൽ കൂടുതൽ മദ്യവും കൊക്കെയിനും കണ്ടെത്തിയിരുന്നു.
Discussion about this post