ഹൈദരാബാദ്: തെലുങ്ക് ചിത്രത്തിൽ പ്രഭാസിനൊപ്പം മമ്മൂട്ടിയും അഭിനയിക്കുമെന്ന് റിപ്പോർട്ട്. സന്ദീപ് റെഡ്ഡി വാങ്കയുടെ പുതിയ ചിത്രമായ സ്പിരിറ്റിലാണ് ഇരുവരും ഒന്നിക്കുന്നത്. സലാർ, കൽക്കി എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ആണ് സന്ദീപ് റെഡ്ഡി വാങ്ക.
ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പ്രഭാസ് എത്തുന്നത് എന്നാണ് സൂചന. സത്യസന്ധനും ധീരനുമായ പോലീസ് ഉദ്യോഗസ്ഥന്റെ പിതാവിയിട്ടാകും മമ്മൂട്ടി അഭിനയിക്കുക. ഇരുവർക്കും പുറമേ ബോളിവുഡ് താരം കരീന കപൂറും ചിത്രത്തിൽ പങ്കുചേരും. ചിത്രത്തിൽ നെഗറ്റീവ് റോളിലായിരിക്കും കരീന കപൂർ എത്തുകയെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. സിനിമയിൽ അഭിനയിക്കാനായി മമ്മൂട്ടിയെ സന്ദീപ് റെഡ്ഡി സമീപിച്ചിട്ടുണ്ട്. അടുത്ത വർഷം ദീപാവലിയ്ക്ക് ഈ ചിത്രം റിലീസ് ചെയ്യാനാണ് നീക്കമെന്നും സൂചനയുണ്ട്.
ഇതുവരെ അഞ്ച് തെലുങ്ക് ചിത്രങ്ങളിലാണ് മമ്മൂട്ടി അഭിനയിച്ചിട്ടുള്ളത്. സ്വാതി കിരണം, സൂര്യപുത്രലു, യാത്ര. ഏജന്റ്, യാത്ര 2 എന്നിവയാണ് മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രം. ഇതിൽ ആദ്യത്തെ മൂന്ന് പടങ്ങളും വലിയ വിജയം ആയിരുന്നു. ഇതോടെ തെലുങ്ക് ആരാധകരുടെ മനവും മമ്മൂട്ടി കവർന്നു. എന്നാൽ അവസാനം അഭിനയിച്ച രണ്ട് പടങ്ങളും തിയറ്ററുകളിൽ വൻ പരാജയം ആകുകയായിരുന്നു.
Discussion about this post